കുടിവെള്ള ക്ഷാമം പരിഹരിക്കാൻ മന്ത്രിക്ക് നിവദേനം നൽകി

പുതുനഗരം: പഞ്ചായത്ത് പരിധിയിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണാൻ മുൻകൈയെടുക്കണമെന്ന് ആവശ്യപ്പെട്ട്‌ വെൽഫെയർ പാർട്ടി നേതാക്കൾ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് നിവേദനം നൽകി. നിലവിൽ പഞ്ചായത്ത് കുടിവെള്ള കണക്ഷനുകൾ പല ഭാഗത്തും ഉണ്ടെങ്കിലും കുഴൽ കിണർ വെള്ളം ആയതിനാൽ കുടി​െവള്ളത്തിന് പ്രദേശവാസികൾ പ്രയാസപ്പെടുകയാണ്. ചിറ്റൂർ പുഴ വെള്ളം ലഭ്യമാക്കുകയും കുടിവെള്ളത്തിൻെറ ലഭ്യത ഉറപ്പാക്കണമെന്നും നേതാക്കൾ പരാതിയിൽ ആവശ്യപ്പെട്ടു. വേണ്ട നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി. വെൽഫെയർ പാർട്ടി നെന്മാറ നിയോജക മണ്ഡലം പ്രസിഡൻറ്​ സഈദ് ഇബ്രാഹിം, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ നിഷാറത്ത്, അബ്​ദുൽ ഹക്കിം, റഷാദ് പുതുനഗരം എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.