പകൽവീട് ഉദ്ഘാടനം

പിരായിരി: പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം ഒമ്പതുലക്ഷം രൂപ ചെലവഴിച്ച് മാപ്പിളക്കാട് പ്രദേശത്ത് നിർമാണം പൂർത്തീകരിച്ച പകൽവീട് വി.കെ. ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ്​ കെ. കല്യാണി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്​ അംഗങ്ങളായ സുനിത, പി. നന്ദബാലൻ, കാജാഹുസൈൻ, എസ്.എം. നാസർ, സുരേഷ് പഞ്ചായത്ത്‌ ഹെഡ് ക്ലർക്ക് സമീർ തുടങ്ങിയവർ സംസാരിച്ചു. pew pakal veedu പിരായിരി മാപ്പിളക്കാട് പകൽവീട് വി.കെ. ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്യുന്നു അനുശോചിച്ചു പട്ടാമ്പി: കേന്ദ്ര മന്ത്രി രാം വിലാസ് പാസ്വാ​ൻെറ നിര്യാണത്തിൽ കേരള ദലിത് ഫോറം സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. ചോലയിൽ വേലായുധൻ, സി.കെ. വിജയൻ, ബാബുരാജ് മരുത, പി.പി. സുബ്രഹ്മണ്യൻ, സുരേഷ് മരുത, രാധാകൃഷ്ണൻ കല്ലുവഴി, സജിത് ആറ്റശേരി, ടി.പി. വിനീത എന്നിവർ സംസാരിച്ചു. പരമ്പരാഗത നെൽവിത്ത് കൊണ്ട് കൃഷിയിറക്കി കർഷകൻ മണ്ണൂർ: അന്യംനിലച്ചുപോയ പഴയകാലനെൽ വിത്തുകൾ ശേഖരിച്ച് കൃഷിയിറക്കി പുതുകർഷകർക്ക് പരിചയപ്പെടുത്തുകയാണ് മണ്ണൂരിലെ പഴയകാല കർഷകൻ. മണ്ണൂർ പഞ്ചായത്തിലെ കുണ്ടുകാവ് പാടശേഖരത്തിലെ മുതിർന്ന കർഷകനായ എൻ.ആർ. കുട്ടികൃഷ്ണനാണ് പഴയകാല വിത്തുകൾ ശേഖരിച്ച് ത​ൻെറ അര ഏക്കർ നെൽപാടത്ത് കൃഷി തോട്ടമൊരുക്കിയത്. തവള കണ്ണൻ, ചെങ്കഴമ, കൊത്തംപാലരി കയ്മ, കറുത്തനവര, വെളുത്തനവര, രക്തശാലി, കൃഷ്ണകമോദ എന്നിവയാണ് തരം തിരിച്ച് കൃഷി ചെയ്തിട്ടുള്ളത്. പട്ടാമ്പി കാർഷിക ഗവേഷണശാലയിൽനിന്നാണ് വിത്തുകൾ ശേഖരിച്ചത്. ഇവക്ക് ഔഷധ ഗുണമു​െണ്ടന്ന് പാടശേഖര സമിതി സെക്രട്ടറി കൂടിയായ എൻ.ആർ. കുട്ടികൃഷ്ണൻ പറഞ്ഞു. കൃഷി ഓഫിസർ മുകുന്ദകുമാർ നൽകിയ സഹകരണമാണ് പ്രചോദനമെന്നും അദ്ദേഹം പറഞ്ഞു. pew old krishi കൃഷിയിടത്തിൽ എൻ.ആർ. കുട്ടികൃഷണൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.