എ.പി. അബ്​ദുല്ലക്കുട്ടിയുടെ കാർ അപകടത്തിൽപെട്ടു; ലോറിയിടിപ്പിച്ചതെന്ന്​ പരാതി

കോട്ടക്കൽ: ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്​ദുല്ലക്കുട്ടി സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു. ദേശീയപാത കോട്ടക്കൽ രണ്ടത്താണിയിൽ രാത്രി 11ഓടെയാണ് സംഭവം. എറണാകുളത്തുനിന്ന്​ കണ്ണൂരിലേക്ക്​ പോകുന്നതിനിടെ അബ്​ദുല്ലക്കുട്ടിയുടെ കാറിന് പിറകിൽ ടോറസ് ലോറി ഇടിക്കുകയായിരുന്നു. ഇതോടെ മുന്നിലുണ്ടായിരുന്ന വാഹനത്തിൽ കാർ ഇടിച്ചു. അതേസമയം, ലോറിയിടിപ്പിച്ച് തന്നെ അപകടപ്പെടുത്താൻ ശ്രമിച്ചതായി അബ്​ദുല്ലക്കുട്ടി ആരോപിച്ചു. യാത്രക്കിടെ ചായ കുടിക്കാൻ ഇറങ്ങിയ പൊന്നാനി വെളിയങ്കോട് വെച്ച് അപമാനിക്കാൻ ശ്രമം നടന്നെന്നും അദ്ദേഹം പറഞ്ഞു. പരിക്കുകളൊന്നും ഇല്ലാത്തതിനാൽ മറ്റൊരു വാഹനത്തിലാണ് കോഴിക്കോട്ടേക്ക് തിരിച്ചത്. അബ്​ദുല്ലക്കുട്ടിയുടെ ഡ്രൈവറുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചതായി കാടാമ്പുഴ എസ്.ഐ കെ.എൻ. മനോജ് പറഞ്ഞു. മൂന്നു വാഹനങ്ങളും സ്​റ്റേഷനിലേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.