കന്നുകാലി മോഷണസംഘം വിലസുന്നു

പത്തിരിപ്പാല: ലെക്കിടിയിൽ . കഴിഞ്ഞ ദിവസം ലെക്കിടി കെ.എം. എസ്.ബി സകൂളിന് സമീപത്തുനിന്ന്​ രണ്ടു വീടുകളിൽ നിന്നായി രണ്ടു പശുക്കളെയാണ് സംഘം മോഷ്​ടിച്ചത്. മോഷ്​ടിച്ച പശുക്കളെ ഒന്നര കിലോമീറ്റർ ദൂരത്ത് കിള്ളികുർശിമംഗലത്തെ വിജനമായ സ്ഥലത്ത് കെട്ടിയതായി നാട്ടുകാർ കണ്ടെത്തി. കൂടെ രണ്ടു യുവാക്കളും ഉണ്ടായിരുന്നു. കെട്ടിയിട്ട പശുക്കളെ പകൽ കടത്തിക്കൊണ്ടു പോകാനുള്ള ശ്രമത്തിനിടയിലാണ് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. പൊലീസ്​ എത്തുമ്പോഴേക്കും യുവാക്കൾ കന്നുകാലികളെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. മുമ്പും മേഖലയിൽ കന്നുകാലി മോഷണം നടന്നിരുന്നതായി നാട്ടുകാർ പറഞ്ഞു. മലിനജലം കെട്ടി നിൽക്കുന്നത് ദുരിതമാകുന്നു ആലത്തൂർ: ടൗണിനടുത്ത് ജനവാസ മേഖലയിൽ മലിനജലം കെട്ടി നിൽക്കുന്നത് നാട്ടുകാർക്ക് ദുരിതമാകുന്നു. ആലത്തൂർ മുച്ചിക്കാട് സ്വവാബ് നഗറിലാണ് കെട്ടി നിൽക്കുന്നത്. പഞ്ചായത്തിലെ മൂന്നാം വാർഡിലാണ് സ്വവാബ് നഗർ. കോവിഡ് ഉൾപ്പെടെ പകർച്ചവ്യാധികളുടെ ഭീഷണി നിലനിൽക്കെ ഭയപ്പാടൊടെയാണ് കഴിയുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. പഞ്ചായത്തിൽ നിരന്തരം പരാതി ബോധിപ്പിച്ചിട്ടും പരിഹരിക്കാം എന്ന് പറയുകയല്ലാതെ നടപടിയൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന്​ നാട്ടുകാർ പറയുന്നു. ജനവാസ മേഖലകളിലെ ഇത്തരം ദുരവസ്ഥക്ക് പരിഹാരം കാണുന്നില്ലെങ്കിൽ സമര പരിപാടികളെ കുറിച്ച് ആലോചിക്കുമെന്ന് വെൽഫയർ പാർട്ടി പ്രവർത്തകർ പറഞ്ഞു. pew5 malina jalam ആലത്തൂർ ടൗണിലെ മലിനജലം കെട്ടിനിൽക്കുന്ന മൂച്ചിക്കാട് സ്വവാബ് നഗർ ഭാഗം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.