സായാഹ്ന സത്യഗ്രഹം

pew1 വടക്കഞ്ചേരി: ഹത്രസില്‍ ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടും രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരെയുള്ള യു.പി പൊലീസ്​ അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചും ഗാന്ധിദര്‍ശന്‍ സമിതി തരൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മന്ദ മൈതാനിയില്‍ സായാഹ്ന സത്യഗ്രഹ സമരം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറ്​ വി. അയ്യപ്പന്‍ ഉദ്ഘാടനം ചെയ്തു. ഗാന്ധിദര്‍ശന്‍ സമിതി നിയോജക മണ്ഡലം പ്രസിഡൻറ്​ പി.കെ. നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി ഡോ. അര്‍സലാം നിസാം, എം.എസ്. അബ്​ദുൽ ഖുദ്ദൂസ്, പാപ്പച്ചന്‍ മണ്ണൂര്‍, രമേഷ് പ്രധാനി, എ. ജോസ്, എം. മനോജ്, ജിജോ ഇമാന്യുവല്‍ തുടങ്ങിയവര്‍ സംസാരിച്ചു. pew1 gandi darshan യു.പി പൊലീസ്​ അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച്​ ഗാന്ധിദര്‍ശന്‍ സമിതി തരൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മന്ദ മൈതാനിയില്‍ നടന്ന സായാഹ്ന സത്യഗ്രഹ സമരം വാഹനാപകടം: ആമയൂർ-പുതിയ റോഡിൽ ക്രാഷ്ഗാർഡ് നിർമിക്കുന്നു പട്ടാമ്പി: പട്ടാമ്പി-പുലാമന്തോൾ റോഡിൽ വാഹനങ്ങളുടെ അമിത വേഗത മൂലമുണ്ടാവുന്ന അപകടങ്ങളൊഴിവാക്കാൻ ക്രാഷ് ഗാർഡുകൾ നിർമിക്കുന്നു. പുനർനിർമിച്ച റോഡി​ൻെറ മികവ് വാഹനങ്ങളുടെ അമിതവേഗതക്കും നിരന്തര അപകടങ്ങൾക്കും കാരണമാവുന്നതിനാലാണ് ക്രാഷ് ഗാർഡുകൾ നിർമിക്കുന്നത്. ആമയൂർ-പുതിയറോഡ് ഭാഗമാണ് ഇതിൽ മുഖ്യം. വയലിനു നടുവിലൂടെ റോഡ് കടന്നുപോവുന്ന ഈ ഭാഗത്ത് ഇരുവശവുമുള്ള താഴ്ച അപകടങ്ങളുടെ ആഘാതം കൂട്ടുമെന്നതിനാൽ സംരക്ഷണഭിത്തി കെട്ടി ക്രാഷ് ഗാർഡുകൾ സ്ഥാപിക്കണമെന്നു മുഹമ്മദ് മുഹ്സിൻ എം.എൽ.എ പൊതുമരാമത്ത് വിഭാഗത്തിനു നിർദേശം നൽകിയിരുന്നു. തുടർന്ന് റോഡ് സേഫ്റ്റി ഫണ്ടിൽനിന്ന് 13 ലക്ഷം രൂപ അനുവദിച്ചാണ് പൊതുമരാമത്ത് വകുപ്പ് നിരത്തുവിഭാഗം പദ്ധതി നടപ്പിലാക്കുന്നത്. 170 മീറ്റർ വീതം ഇരുവശങ്ങളിലുമായി മൊത്തം 340 മീറ്റർ ദൂരത്തിലാണ് ക്രാഷ് ബാരിയർ നിർമിക്കുന്നതെന്ന് മുഹമ്മദ് മുഹ്​സിൻ എം.എൽ.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.