ഗാന്ധി ജയന്തി ദിനാചരണം

ചെർപ്പുളശ്ശേരി: കേരള പ്രദേശ് ഗാന്ധി ദർശൻ നെല്ലായ സിറ്റിയിൽ ഗാന്ധിജയന്തിയുടെ ഭാഗമായി മഹാത്മാഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. സി. വാസുദേവൻ അധ്യക്ഷത വഹിച്ചു. അലനല്ലൂർ പഞ്ചായത്തിന്​ ശുചിത്വ പദവിയിലേക്ക്​ അലനല്ലൂർ: തദ്ദേശഭരണ വകുപ്പും ഹരിത മിഷനും ശുചിത്വ മിഷനും ഗ്രാമപഞ്ചായത്തുകളുടെ ശുചീകരണ പദ്ധതികൾ വിലയിരുത്തി ആവിഷ്കരിച്ച ശുചിത്വ പദവിയിലേക്ക് അലനല്ലൂർ പഞ്ചായത്തും. ഹരിതകർമ സേന രൂപവത്​കരിച്ച് വീടുകളിൽനിന്ന്​ പ്ലാസ്​റ്റിക്​ അടക്കമുള്ള എല്ലാ മാലിന്യവും ശേഖരിക്കുന്ന ഗ്രാമപ്രഭ അടക്കമുള്ള പദ്ധതികൾ നടപ്പാക്കിയിരുന്നു. ഇത്തരം പദ്ധതികളാണ് ശുചിത്വ പദവിയിലേക്കെത്തിച്ചത്. പ്രസിഡൻറ് ഇ.കെ. രജി ശുചിത്വ പദ്ധതി പ്രഖ്യാപിച്ചു. വൈസ് പ്രസിഡൻറ്​ ടി. അഫ്സറ അധ്യക്ഷത വഹിച്ചു. റോഡിലെ കുഴികളടച്ച് സേവന ദിനാചരണം അലനല്ലൂർ: ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് റോഡിലെ കുഴികളടച്ച് യാത്രക്കാരുടെ പ്രയാസം പരിഹരിച്ച് എടത്തനാട്ടുകര ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ്​ ഗൈഡ്സ്​ വിദ്യാർഥികൾ. എടത്തനാട്ടുകര-ഉണ്ണിയാൽ റോഡിൽ കൊടിയംകുന്ന് ഭാഗത്ത് കുമിഞ്ഞുകൂടിയ മണ്ണ് മാറ്റിയും കുഴികൾ മണ്ണിട്ട് നികത്തിയുമാണ് വിദ്യാർഥികൾ മാതൃകയായത്. ശുചീകരണ പ്രവർത്തനം ഗ്രാമപഞ്ചായത്ത്​ അംഗം കെ.പി. യഹിയ ഉദ്ഘാടനം ചെയ്തു. ട്രസ്​റ്റ്​ വാര്‍ഷികം വടക്കഞ്ചേരി: പുതുക്കോട് പ്രിയദര്‍ശിനി ചാരിറ്റബിള്‍ ട്രസ്​റ്റ്​ വാര്‍ഷികം പി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. വിനോദ് പാട്ടോല അധ്യക്ഷത വഹിച്ചു. മികച്ച സേവനം നടത്തിയ നഴ്സ് രഹീമ, ആഷിഖ് എന്നിവരെയും കാലിക്കറ്റ് യൂനിവേഴ്സിറ്റി റാങ്ക് ജേതാവ്​ അനൂപ് മണികണ്ഠന്‍, കവിത പാരായണത്തില്‍ വിജയിച്ച ആകര്‍ഷ് എന്നിവരെയും അനുമോദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.