മാനേജർക്ക് കോവിഡ്: ബാങ്ക് അടച്ചിടും

കല്ലടിക്കോട്: ബാങ്ക് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ തിങ്കളാഴ്ച ഫെഡറൽ ബാങ്ക് കല്ലടിക്കോട് ശാഖ അടച്ചിടും. ബാങ്ക് ജീവനക്കാരും സമ്പർക്കപ്പട്ടികയിലുള്ളവരും നിരീക്ഷണത്തിൽ പോവണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ----------------------------- ലക്ഷ്മി അമ്മ: വേലക്കും കൂലിക്കും കലഹിച്ച വിപ്ലവ വനിത ഒറ്റപ്പാലം: തിരുവായ്ക്ക് എതിർവായ് ഇല്ലാതിരുന്ന കാലത്ത് കർഷക തൊഴിലാളികളുടെ വേലക്കും കൂലിക്കും നിരന്തരം കലഹിച്ചിരുന്ന വിപ്ലവ വനിതയായിരുന്നു കഴിഞ്ഞ ദിവസം നിര്യാതയായ സൗത്ത് പനമണ്ണ ആലിക്കിൽ ലക്ഷ്മി അമ്മ എന്ന 96കാരി. നടുമുറിയുവോളം പാടത്ത് പണിയെടുത്ത് കിട്ടിയ മുന്നാഴി നെല്ല് പ്രതാപികളും ജന്മികളുമായ മനക്കാരുടെ കളത്തിൽ തിരികെ കൊണ്ടുവന്ന് നൽകി കൂലി കൂടുതൽ നേടിയെടുത്ത വിപ്ലവകാരിയായിരുന്നു ലക്ഷ്മി അമ്മയെന്ന് പഴയ തലമുറ ഓർക്കുന്നു. പ്രാദേശിക ക്യൂണിസ്​റ്റ്​ പാർട്ടി നേതാവായിരുന്ന എം.എസ്. കുമാര​ൻെറ നേതൃത്വത്തിൽ തൊഴിലാളികൾക്കായി സംഘടിപ്പിച്ചിരുന്ന സമരങ്ങളുടെ മുൻപന്തിയിൽ ലക്ഷ്മി അമ്മയുമുണ്ടായിരുന്നു. സംഘടനാബോധവും അവകാശബോധവും വർഗസ്നേഹവും ഊട്ടിവളർത്തുന്നതിൽ ലക്ഷ്മി അമ്മയുടെ പങ്ക് വളരെ വലുതായിരുന്നെന്ന് പാർട്ടിയുടെ പ്രാദേശിക നേതാക്കൾ പറയുന്നു. ------------------------------------ സായാഹ്ന ധർണ ഷൊർണൂർ: പൂർണമായും തകർന്ന കുളപ്പുള്ളി-കണയം-കയിലിയാട് റോഡുകൾ നന്നാക്കാത്തതിൽ പ്രതിഷേധിച്ച് കുളപ്പുള്ളി സിംകോ ജങ്​ഷനിൽ സായാഹ്ന ധർണ നടത്തി. മുൻ എം.എൽ.എ സി.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ്​ പി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. pew darna: സി.പി. മുഹമ്മദ് സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുന്നു --------------------------------------------------- ഒരാഴ്​ചക്കിടെ പുതുനഗരത്ത് മൂന്ന് കോവിഡ് മരണം പുതുനഗരം: ഒരാഴ്ചക്കിടെ പുതുനഗരത്ത് മൂന്ന് കോവിഡ് മരണം. പരിശോധനകൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. ഇതിനകം 20 വാഹന പ്രചാരണങ്ങൾ നടത്തിയ ആരോഗ്യ വകുപ്പ് കൂടുതൽ ബോധവത്​കരണങ്ങൾക്ക് തയാറെടുക്കുകയാണ്. 13 ആശാ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ എന്നിവരടങ്ങുന്ന സംഘം വീടുകൾ തോറും വീണ്ടും സർവേയും പരിശോധനയും നടത്തുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. കോവിഡ് ലക്ഷണങ്ങളുള്ള വയോധികരെല്ലാവരും തിങ്കളാഴ്​ച രാവിലെ പുതുനഗരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടത്തുന്ന കോവിഡ് പരിശോധനകളിൽ പങ്കെടുക്കണമെന്ന് മെഡിക്കൽ ഓഫിസർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.