സ്കൂൾ കെട്ടിടത്തി​െൻറ നിർമാണോദ്ഘാടനം നാളെ

സ്കൂൾ കെട്ടിടത്തി​ൻെറ നിർമാണോദ്ഘാടനം നാളെ pew3 കൂറ്റനാട്: ചാലിശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കിഫ്ബി വഴി മൂന്നുകോടി രൂപ ​െചലവഴിച്ച് നിർമിക്കുന്ന മൂന്നുനില കെട്ടിടത്തി​ൻെറ നിർമാണ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10.30ന് വിഡിയോ കോൺ​ഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ----------------------------------------------------------- ജാഗ്രത സമിതി അംഗങ്ങളെ ആദരിച്ചു കൂറ്റനാട്: ചാലിശ്ശേരി പെരുമണ്ണൂർ ഇ.പി.എൻ.എൻ.എം ചൈതന്യ വായനശാലയുടെ നേതൃത്വത്തിൽ പഞ്ചായത്ത് നാലാം വാർഡിലെ കോവിഡ് പ്രവർത്തനങ്ങളിൽ മികച്ച സേവനം നൽകിയ ജാഗ്രത സമിതി അംഗങ്ങളെ ആദരിച്ചു. മെംബർ സജിത ഉണ്ണികൃഷ്ണൻ, ആരോഗ്യ പ്രവർത്തകരായ എം.കെ. വനജ, പി. വിജയം എന്നിവരെ പഞ്ചായത്ത് ആക്ടിങ്​ പ്രസിഡൻറ്​ ആനി വിനു പൊന്നാടയും മെമ​േൻറായും നൽകി ആദരിച്ചു. വായനശാല പ്രസിഡൻറ്​ ഡോ. ഇ.എൻ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. pew4 adarikunnu കോവിഡ് പ്രവര്‍ത്തനം വിലയിരുത്തി ആശാവര്‍ക്കര്‍മാരെ ആദരിക്കുന്നു ------ നടപ്പാത ഇഴജന്തുക്കളുടെ താവളം പത്തിരിപ്പാല: ഗതാഗതക്കുരുക്കിനെ തുടർന്ന് ഒന്നരവർഷം മുമ്പ്​ പത്തിരിപ്പാല ടൗണിൽ യാത്രക്കാർക്ക് ഒരുക്കിയ നടപ്പാത കാടുമൂടി ഇഴജന്തുക്കളുടെ താവളമായി. ഒന്നരവർഷംമുമ്പാണ് പൊതുമരാമത്ത് വകുപ്പ് തട്ടുകടകളെ പൂർണമായും ഒഴിപ്പിച്ച് നടപ്പാതയാക്കി മാറ്റിയത്. എന്നാൽ, ഇതിപ്പോൾ യാത്രക്കാർക്ക് വിലങ്ങ് തടിയായി മാറി. പരസ്യക്കാരുടെ സഹായത്തോടെ നടപ്പാത ഡിവൈഡർ ഇട്ട് അടച്ചതോടെയാണ് യാത്രക്കാരുടെ ദുരിതം ഇരട്ടിയായത്. നിലവിൽ പരസ്യ ബോർഡുകൾ മറയാക്കി ഇതിനകത്ത് വ്യാപകമായ തോതിൽമാലിന്യവും തള്ളുന്നു. pew5 pattiripala പത്തിരിപ്പാല പ്രധാനറോഡിൽ നടപ്പാത കാടുമൂടിയ നിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.