തച്ചമ്പാറയിൽ മൂന്നു പേർക്ക് കോവിഡ്

തച്ചമ്പാറ: തച്ചമ്പാറയിൽ നടത്തിയ ആൻറിജൻ ടെസ്​റ്റിൽ മൂന്നു പേർക്ക് കോവിഡ് പോസിറ്റിവ്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച നാലാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളിയുടെ സമ്പർക്കവുമായി ബന്ധപ്പെട്ടവർക്കാണ് പോസിറ്റിവ്. നേരത്തെ നടത്തിയ ടെസ്​റ്റുകളിൽ ഏഴു പേർക്ക് രോഗം കണ്ടെത്തിയിരുന്നു. ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട് പോസിറ്റിവായവരുടെ എണ്ണം പത്തായി. -------- പടുതാകുളം ഉദ്ഘാടനം കൂറ്റനാട്: ചാലിശ്ശേരി പഞ്ചായത്തി​ൻെറയും ഫിഷറീസ് വകുപ്പി​ൻെറയും നേതൃത്വത്തിൽ സുഭിക്ഷ കേരള പദ്ധതിയുടെ ഭാഗമായി കുന്നത്തേരി തുറക്കൽ മുഹമ്മദ് എന്ന കർഷകൻ നിർമിച്ച പടുതാ കുളത്തി​ൻെറ ഉദ്​ഘാടനം പഞ്ചായത്ത് ആക്റ്റിങ്​ പ്രസിഡൻറ്​ ആനി വിനു ഉദ്ഘാടനം ചെയ്തു. മൂന്ന് സൻെറ്​ സ്ഥലത്ത് 1,26,000 രൂപ ചെലവില്‍ നിർമിച്ച കുളത്തിൽ 1200 വാള കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. സുഭിക്ഷ കേരള പദ്ധതിയിൽ 49,000 രൂപ സബ്സിഡിയായി കർഷകന് നല്‍കി. നാലാം വാർഡ് മെമ്പർ സജിതാ ഉണ്ണികൃഷ്​ണൻ അധ്യക്ഷത വഹിച്ചു. pew3 ani vinu പടുതാ കുളത്തി​ൻെറ ഉദ്​ഘാടനം ചാലിശ്ശേരി പഞ്ചായത്ത് ആക്റ്റിങ്​ പ്രസിഡൻറ്​ ആനി വിനു നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.