വിളഞ്ഞ നെല്ല് വെള്ളത്തിൽ; കർഷകർ കണ്ണീർക്കയത്തിൽ

കോട്ടായി: കാറ്റിലും മഴയിലും കോട്ടായി മേഖലയിൽ നെൽകൃഷിക്ക് വ്യാപക നാശം. കൊയ്​ത്തിന്​ പാകമായ ഒന്നാം വിള നെൽകൃഷിയാണ്​ കോട്ടായി കോഴിയോട് ചമ്പ്രക്കുളം, കുന്താല, ഓടന്നൂർ പാടശേഖരങ്ങളിൽ വ്യാപകമായി നശിച്ചത്. കൊയ്യാൻ യന്ത്രം എത്തുന്നതും കാത്തിരിക്കുന്ന കർഷകരാണ് ഇതുകാരണം വെട്ടിലായത്. വായ്പയെടുത്തും വസ്​തു പണയപ്പെടുത്തിയുമാണ് മിക്ക കർഷകരും കൃഷിയിറക്കിയിട്ടുള്ളത്. വിളവെടുപ്പ് കഴിഞ്ഞ് എല്ലാം തിരിച്ചെടുക്കാമെന്ന കർഷക പ്രതീക്ഷയാണ് മഴയും കാറ്റും തല്ലിക്കെടുത്തിയത്. കൃഷി നശിച്ച കർഷകർക്ക് നഷ്​ടപരിഹാരം നൽകി രക്ഷിക്കണമെന്ന് കർഷകനായ കീഴത്തൂർ കരിയാട്ടുപറമ്പ് റഷീദ് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.