റോഡ് ഉദ്ഘാടനം

കൂറ്റനാട്: നാഗലശ്ശേരി പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്​ പദ്ധതി ഫണ്ടും ജനകീയാസൂത്രണ ഫണ്ടും ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ച വി.എ. പീതാംബരന്‍ സ്മാരക റോഡി​ൻെറ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ്​ എം. രജിഷ നിര്‍വഹിച്ചു. വൈസ് പ്രസിഡൻറ്​ വി.പി. ഐദ്രു അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയര്‍മാന്‍ കെ.ടി. മോഹന്‍ദാസ്, പരമേശ്വരന്‍, വാര്‍ഡ് മെംബര്‍ എ. സേതുമാധവന്‍ എന്നിവര്‍ സംസാരിച്ചു. ചിത്രം pew road വി.എ. പീതാംബരന്‍ സ്മാരക പഞ്ചായത്ത് പ്രസിഡൻറ്​ എം. രജിഷ ഉദ്ഘാടനം ചെയ്യുന്നു ------------------------------------------ അപേക്ഷ ക്ഷണിച്ചു ആനക്കര: വനിത-ശിശു വികസന വകുപ്പിനു കീഴില്‍ തൃത്താല അഡീഷനല്‍ ഐ.സി.സി.എസ് പ്രോജക്ട് പരിധിയിലുള്ള കപ്പൂര്‍, പട്ടിത്തറ, ആനക്കര പഞ്ചായത്തുകളിലെ അംഗൻവാടി വര്‍ക്കര്‍, ഹെല്‍പര്‍ സ്ഥിരം തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 04662371337. ആനക്കര: നാഗലശ്ശേരി, തിരുമിറ്റക്കോട്, ചാലിശ്ശേരി, തൃത്താല പഞ്ചായത്തുകളിലെ അംഗൻവാടി വര്‍ക്കര്‍, ഹെല്‍പര്‍ സ്ഥിരം തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 04662371435.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.