തുണിസഞ്ചി നൽകി

ചെർപ്പുളശ്ശേരി: നഗരസഭയിലെ മൂന്നാം വാർഡായ ഹെൽത്ത് സൻെറർ ഇനി സമ്പൂർണ തുണിസഞ്ചി വാർഡ്. തൂത തണൽ പരിസ്ഥിതി കൂട്ടായ്മയുടെ ഹരിതഗ്രാമം പ്രവർത്തനങ്ങളുടെ ഭാഗമായാണ് മൂന്നാം വാർഡിലെ മുഴുവൻ വീടുകളിലേക്കും ആവശ്യമായ തുണിസഞ്ചികൾ സൗജന്യമായി നൽകിയത്. തണൽ പരിസ്ഥിതി കൂട്ടായ്മ കൺവീനർ എൻ. അച്യുതാനന്ദനിൽനിന്ന്​ തുണിസഞ്ചി സ്വീകരിച്ച് വാർഡ് കൗൺസിലർ കെ.ടി. പ്രമീള ഉദ്​ഘാടനം നിർവഹിച്ചു. തണൽ കൺവീനർ എൻ. അച്യുതാനന്ദൻ, നഗരസഭ അംഗം എം.പി. സുജിത്, ഹെൽത്ത് നഴ്സ് പിങ്കി, കെ. ലത്തീഫ് എന്നിവർ സംസാരിച്ചു. ----------------------------------------------------- ആശുപത്രിക്ക് പൾസ് ഓക്സിമീറ്റർ നൽകി ചെർപ്പുളശ്ശേരി: ചെർപ്പുളശ്ശേരി റോട്ടറി ക്ലബും കെ.ടി.എൻ മെഡിക്കൽ ഹാളും സംയുക്തമായി ചെർപ്പുളശ്ശേരി ഗവ. ആശുപത്രിയിൽ വരുന്ന രോഗികളിൽ കോവിഡ് ലക്ഷണമുള്ളവരെ പരിശോധിച്ച് കണ്ടെത്താനുള്ള പൾസ് ഓക്സിമീറ്റർ സംഭാവന ചെയ്തു. റോട്ടറി ക്ലബ്​ സെക്രട്ടറി ഡോ. ശ്രീകാന്തിൽനിന്ന് മെഡിക്കൽ ഓഫിസർ ഡോ. ഷരീഫ് ഉപകരണം ഏറ്റുവാങ്ങി. ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ്, പി. പ്രേംകൃഷ്ണൻ, അമിത് കരിയപ്പാടത്ത് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.