പോക്​സോ: രണ്ട്​ പേർ പിടിയിൽ

ഒലവക്കോട്​: പോക്സോ കേസിൽ രണ്ട്​ പേരെ ഹേമാംബിക നഗർ പൊലീസ് അറസ്​റ്റ്​ ചെയ്തു. കണ്ണൂർ പാനൂർ രാജീവ് കുമാർ (46), അകത്തേത്തറ രതീഷ് (44) എന്നിവരാണ് അറസ്​റ്റിലായത്. കഞ്ചാവ്; ആറ് മാസത്തിന് ശേഷം പ്രതി പിടിയിൽ ഒറ്റപ്പാലം: ആറ് മാസം മുമ്പ് രണ്ട് കിലോ കഞ്ചാവ് കാറിൽ നിന്ന് പിടികൂടിയ കേസിലെ പ്രതി അറസ്​റ്റിൽ. ചുനങ്ങാട് പിലാത്തറ പുത്തൻപീടികക്കൽ റഫീഖ് (39) ആണ്​ പിടിയിലായത്. പിലാത്തറയിൽ നിന്ന് മാർച്ച് 22നാണ് കഞ്ചാവ് പിടികൂടിയത്. ഇയാൾ ഒളിവിലായിരുന്നു. ഒറ്റപ്പാലം സി.ഐ സുജിത്ത്, പ്രബേഷനറി എസ്.ഐ യാസിർ, മൈസൽ ഹക്കീം, സാജിദ്, സുനന്ദകുമാർ, ഉദയകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കൂട്ടു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു. pewrafeeq റഫീഖ് ആൻറിജൻ: എട്ട് പേർക്ക് കോവിഡ് ഒറ്റപ്പാലം: താലൂക്ക് ആശുപത്രിയിൽ നടന്ന ആൻറിജൻ പരിശോധനയിൽ എട്ട്​ പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 23 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്. ചെർപ്പുളശ്ശേരി, പെരിങ്ങോട്ടുകുറുശ്ശി, അമ്പലപ്പാറ, കണ്ണിയംപുറം സ്വദേശികൾക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.