മുഹമ്മദ് അലിയുടെ മരണത്തിൽ ദുരൂഹതയെന്ന്​

ഒറ്റപ്പാലം: ചുനങ്ങാട് കുന്നത്ത് വീട്ടിൽ മുഹമ്മദ് അലിയുടെ (53 ) മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണ​െമന്നും ആവശ്യപ്പെട്ട് പിതാവ് അബൂബക്കറും ഭാര്യ സുമയ്യയും ഒറ്റപ്പാലം പൊലീസിൽ പരാതി നൽകി. ശനിയാഴ്ച ഉച്ചക്ക് 12നാണ് മുഹമ്മദ് അലി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. വീടിന് സമീപമുള്ള അഴുക്ക് ചാലുമായി ബന്ധപ്പെട്ട് മുഹമ്മദ് അലിയും അയൽക്കാരും ചേർന്ന് ജില്ല കലക്ടർക്ക് പരാതി നൽകിയിരുന്നു. അന്വേഷണത്തിനായി അമ്പലപ്പാറ പഞ്ചായത്ത് സെക്രട്ടറിയും ഡ്രൈവറും സ്ഥലത്തെത്തിയപ്പോൾ അതിക്ഷേപിച്ചതായും പറയുന്നു. സെക്രട്ടറിയും ഡ്രൈവറും മുഹമ്മദ്​ അലിയുടെ മകനും തമ്മിൽ വാ​േക്കറ്റവും നടന്നു. ഇതിനിടെ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തി കേസെടുപ്പിക്കുമെന്നും ജയിലിൽ അടപ്പിക്കുമെന്നും സെക്രട്ടറി ഭീഷണിപ്പെടുത്തിയതിനെ തുടർന്നാണ് മുഹമ്മദ് അലി കുഴഞ്ഞ് വീണ് മരിച്ചതെന്ന് പരാതിയിൽ പറയുന്നു. ------------------------------------------------- പേപ്പട്ടിയുടെ കടിയേറ്റു ആനക്കര: കപ്പൂര്‍ പഞ്ചായത്ത് കുമരനെല്ലൂര്‍ വേഴൂര്‍കുന്നില്‍ രണ്ട് യുവാക്കളെ പേപ്പട്ടി കടിച്ചു. വീടുകളില്‍ കയറിയ നായയെ ആട്ടിയകറ്റാന്‍ നോക്കിയതോടെയായിരുന്നു സംഭവം. ഇരുവരും ആശുപത്രിയില്‍ ചികിത്സതേടി. മുതലമടയിൽ 28 പേർക്ക്​ കോവിഡ് മുതലമട: മുതലമടയിൽ കോവിഡ് കേസുകൾ 28 ആയി. ആട്ടയാമ്പതി വാർഡിൽ അഞ്ച് പേർക്ക് കോവിഡ് പോസിറ്റിവ് ആയതിനാൽ ക​െണ്ടയ്ൻമൻെറ് സോണാകുവാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ഉറവിടമറിയാത്ത കേസുകളും മുതലമടയിൽ ഉണ്ട്. മരണ ചടങ്ങുകൾക്ക് തമിഴ്നാട്ടിൽ നിന്നും നിരവധി ബന്ധുക്കൾ എത്തിയതിനാലാവാം ആട്ടയാമ്പതിയിൽ കോവിഡ് കേസുകൾ കൂടിയതെന്നും പരിശോധന വർധിപ്പിക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. റിയാസി​ൻെറ കുടുംബത്തിന് വീടൊരുങ്ങി അലനല്ലൂർ: കേരള ചിക്കൻ ഡീലേഴ്സ് അസോസിയേഷൻ അത്താണിപ്പടിയിൽ നിർമിച്ച വീടി​ൻെറ താക്കോൽദാനം നടത്തി. കോഴി വണ്ടി ഡ്രൈവറായിരിക്കെ വാഹനാപകടത്തിൽ മരണപ്പെട്ട അത്താണിപ്പടി സ്വദേശിയായ റിയാസി​ൻെറ കുടുംബത്തിനാണ് കെ.സി.ഡി.എ സംസ്ഥാന കമ്മിറ്റി വീട് നിർമിച്ചു നൽകിയത്. 12 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമിച്ചത്. വീടി​ൻെറ താക്കോൽദാനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ഫോട്ടോ: pew Alanallur KCDA veed thakoldanam അലനല്ലൂർ അത്താണിപ്പടിയിൽ കെ.സി.ഡി.എ സംസ്ഥാന കമ്മിറ്റി നിർമിച്ച വീടി​ൻെറ താക്കോൽദാനം മുനവ്വറലി തങ്ങൾ നിർവഹിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.