കോൺഗ്രസ്‌ സമരങ്ങളിൽ പങ്കെടുത്ത പത്ത്‌ പേർക്ക്‌ കോവിഡ്‌

തൃശൂർ: മണ്ണുത്തി, ഒല്ലൂർ മേഖലകളിൽ കോൺഗ്രസ്‌ സമരങ്ങളിൽ പങ്കെടുത്ത പത്ത്‌ പ്രവർത്തകർക്ക്‌ കോവിഡ്‌ സ്​ഥിരീകരിച്ചു. ഇവർ നേതാക്കളുൾ​െപ്പടെ നിരവധിപേരുമായി നേരിട്ട്‌ സമ്പർക്കം പുലർത്തിയിട്ടുണ്ട്​. മരത്താക്കരയിലെ യൂത്ത്‌ കോൺഗ്രസ്‌ നേതാവിനും കോവിഡുണ്ട്‌. ഇയാൾ കഴിഞ്ഞദിവസം നടന്ന കലക്ടറേറ്റ്‌ മാർച്ചിൽ പങ്കെടുത്തിരുന്നു. മന്ത്രി ജലീലി​ൻെറ രാജി ആവശ്യപ്പെട്ട്‌ മണ്ണുത്തിയിൽ കോവിഡ്‌ മാനദണ്ഡങ്ങൾ ലംഘിച്ച്‌ പ്രകടനവും പൊതുയോഗവും നടത്തിയിരുന്നു. മാസ്‌ക്‌പോലും ധരിക്കാതെ എഴുപതോളം പേർ പങ്കെടുത്തുവെന്നാണ് ആക്ഷേപം. ഈ സമരത്തിൽ പങ്കെടുത്ത നാലുപേർക്കാണ് കോവിഡ്‌ സ്ഥിരീകരിച്ചത്‌. ഇവരെ നാട്ടിക കോവിഡ്‌ ഫസ്‌റ്റ്‌ലൈൻ ട്രീറ്റ്‌മൻെറ്​ സൻെററിലേക്ക്‌ മാറ്റി. എം.പി. വിൻസൻറ്​ ഡി.സി.സി പ്രസിഡൻറായി സ്ഥാനമേൽക്കുന്ന ചടങ്ങിൽ കോവിഡ്‌ മാനദണ്ഡങ്ങൾ ലംഘിച്ച്‌ നിരവധിപേർ പങ്കെടുത്തിരുന്നു. ഇതിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഈ ചടങ്ങിൽ പങ്കെടുത്തവർക്കും കോവിഡ്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.