കോട്ടായി പഞ്ചായത്ത് പ്രസിഡൻറ്​ ക്വാറൻറീനിൽ

pew18 കോട്ടായി: കോവിഡ് രോഗിയുമായി സമ്പർക്കത്തിലായതോടെ പഞ്ചായത്ത് പ്രസിഡൻറിനോട​ും ഗ്രാമസേവകനോടും ക്വാറൻറീനിൽ പോകാൻ ആരോഗ്യവകുപ്പ്​ നിർദേശിച്ചു. ചൊവ്വാഴ്​ച നടത്തിയ ആൻറിജൻ ടെസ്​റ്റിലാണ് കോട്ടായി തെക്കേക്കര സ്വദേശിയായ യുവതിക്ക് പോസിറ്റിവ് സ്ഥിരീകരിച്ചത്. രണ്ടുദിവസം മുമ്പ് യുവതി പഞ്ചായത്ത്​ ഓഫിസിലെത്തി ഗ്രാമസേവകനെയും പഞ്ചായത്ത് പ്രസിഡൻറിനെയും കണ്ടിരുന്നു. ----------------------------------------------- വെൽഫെയർ പാർട്ടി പ്രതിഷേധം ചെർപ്പുളശ്ശേരി: ഡൽഹി വംശഹത്യയിലെ പ്രതികളെ രക്ഷിക്കാനും പൗരത്വ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ കള്ളക്കേസിൽ കുടുക്കാനുമുള്ള കേന്ദ്ര സർക്കാറി‍ൻെറ ശ്രമത്തിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി നെല്ലായ പഞ്ചായത്ത് കമ്മിറ്റി പേങ്ങാട്ടിരിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. മുബശ്ശിർ ശർഖി ഉദ്​ഘാടനം ചെയ്​തു. ബാബു അധ്യക്ഷത വഹിച്ചു. ആബിദ് ഹുസൈൻ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.