റോഡ് ഉപരോധം

ലെക്കിടി: തകർന്ന ലെക്കിടി-റെയിൽവേ ഗേറ്റ്​-തിരുവില്ല്വമല-റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ ഉപരോധിച്ചു. ലെക്കിടി വായനശാലക്ക് സമീപത്ത് നിന്ന്​ റെയിൽവേ ഗേറ്റ്​ വരെയുള്ള റോഡ് നരകതുല്യമാണ്. കുണ്ടും കുഴിയും നിറഞ്ഞ് കാൽനടയാത്ര പോലും ദുരിതമാണ്. മഴ പെയ്​തതോടെ കുഴികളിൽ മുട്ടോളം വെള്ളം കെട്ടിക്കിടപ്പാണ്. മണ്ഡലം പ്രസിഡൻറ്​ എസ്. ദുർഗദാസ് ഉദ്ഘാടനം ചെയ്​തു. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ്​ പി.കെ. സുബിൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്​ അംഗം കെ. രാധ, ജനറൽ സെക്രട്ടറി കെ. രാജേഷ്, കെ. ദിലീപ്, ഇ. ശിവകുമാർ, യുവമോർച്ച പ്രസിഡൻറ്​ ടി. മനൂപ്, കെ. ജയചന്ദ്രൻ, മിലൻ, കെ. വാസുദേവൻ എന്നിവർ സംസാരിച്ചു. pew3 lakkidi bjp തകർന്ന റോഡിൽ വാഴ നട്ട് ബി.ജെ.പി പ്രവർത്തകർ പ്രതിഷേധിക്കുന്നു നടപ്പാത സഞ്ചാരയോഗ്യമാക്കി സി.പി.ഐ മണ്ണൂർ: പുല്ലുംകാടും നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതെ കിടന്നിരുന്ന നടപ്പാത സഞ്ചാരയോഗ്യമാക്കി സി.പി.ഐ പ്രവർത്തകർ. മണ്ണൂർ സൻെററിൽനിന്ന്​ നെൽപാടംവഴി കോഴിച്ചുണ്ട പ്രദേശത്തേക്ക് എത്തിപ്പെടുന്ന നടപ്പാതയാണ് പത്തോളം പ്രവർത്തകർ ചേർന്ന് വീതികൂട്ടി കാട് ചെത്തി സഞ്ചാരയോഗ്യമാക്കിയത്. അര കിലോമീറ്റർ പാടവരമ്പിലൂടെ നടന്നു വേണം ഇവിടെ എത്താൻ. കോഴിച്ചുണ്ട, എരണിപറമ്പ്, ഭാഗത്തെ നിരവധി പേർ മണ്ണൂരിലെത്താൻ ആശ്രയിക്കുന്നത് ഈ വഴിയെയാണ്. സി.പി.ഐ ലോക്കൽ സെക്രട്ടറി തങ്കപ്പൻ, എം. ജയകൃഷ്ണൻ, സി.കെ. വിജയൻ, കെ.ജി. സുരേഷ്, കെ. അശോകൻ, വി.എം. രാഘവൻ, കെ. അയ്യപ്പൻ, അശ്റഫ്, എം. വാസു, കെ.സി. ബാലൻ, സുനീർ, മനോജ്, ജോൺസൻ, രാമൻകുട്ടി തുടങ്ങിയവർ നേതൃത്വം നൽകി. pew4 mannur cpi മണ്ണൂർ സൻെറർ-കോഴിച്ചുണ്ട-നടപ്പാത സഞ്ചാരയോഗ്യമാക്കുന്ന സി.പി.ഐ പ്രവർത്തകർ സായാഹ്ന ധർണ പത്തിരിപ്പാല: ഡൽഹി വംശഹത്യയിലെ പ്രതികളെ രക്ഷിക്കാനും പൗരത്വ പ്രക്ഷോഭത്തെ തകർക്കാനുമുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ വെൽ​െഫയർ പാർട്ടി പത്തിരിപ്പാലയിൽ സായാഹ്ന ധർണയും പ്രകടനവും നടത്തി. കോങ്ങാട് മണ്ഡലം പ്രസിഡൻറ്​ ശംസുദ്ദീൻ മാങ്കുറുശ്ശി, ടി.എം. ഉമർ ഫാറൂക്, സമദ് മാങ്കുറുശ്ശി, മുഹമ്മദ് ഇഖ്​ബാൽ, കെ. അബ്​ദുൽ റഹിമാൻ, മുഹമമതലി മണ്ണൂർ, ടി.എം. ശിഹാബ് എന്നിവർ സംസാരിച്ചു. തുടർന്ന് ടൗണിൽ പ്രകടനവും നടത്തി. pew5 wp വെൽ​െഫയർ പാർട്ടി പത്തിരിപ്പാലയിൽ നടത്തിയ പ്രതിഷേധ സമരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.