കോവിഡ് വ്യാപന സാധ്യത; കിഴക്കഞ്ചേരിയിൽ ജാഗ്രത നിർദേശം

വടക്കഞ്ചേരി: കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത്​ കിഴക്കഞ്ചേരി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ജാഗ്രത നിർദേശം നൽകി. വാർഡിലെ വക്കാലയിൽ ഏഴ് പേർക്ക് ഉറവിടമറിയാതെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം പുറപ്പെടുവിപ്പിച്ചത്. വാർഡ് കണ്ടെയ്ൻമൻെറ് സോണാക്കിയതിനെ തുടർന്ന് രോഗബാധിതരുള്ള പ്രദേശങ്ങൾ പോലീസ് അടച്ചു. ചെറുകുന്നം പാൽസൊസൈറ്റിക്ക് സമീപവും വക്കാലയിലുമാണ് അടച്ചത്. രോഗം സ്​ഥിരീകരിച്ചവർ പോയ കണിയമംഗലം വില്ലേജ് ഓഫിസ് ഉൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങൾ അണുവിമുക്തമാക്കി. ബോധവത്​കരണത്തി​ൻെറ ഭാഗമായി ആ​േരാഗ്യ വകുപ്പി​ൻെറ നേതൃത്വത്തിൽ മൈക്ക് അനൗൺസ്മൻെറും നടത്തി. രോഗബാധിതർക്ക് വിപുലമായ സമ്പർക്ക പട്ടികയുള്ളതിനാൽ പ്രദേശവാസികൾ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. pew barikkede കണ്ടെയ്ൻമെൻ്റ് സോണായ കിഴക്കഞ്ചേരി അഞ്ചാം വാർഡ് ചെറുകുന്നത്ത് പോലീസ് ബാരിക്കേഡ് വച്ച് അടക്കുന്നു അഞ്ചു പേർക്ക്​ കോവിഡ് കോങ്ങാട്: സാമുഹികാരോഗ്യ കേന്ദ്രത്തിൽ വ്യഴാഴ്ച 57 പേരെ ആൻറിജൻ പരിശോധനക്ക് വിധേയരാക്കി. മീൻ വിൽപനക്കാര​ൻെറ സമ്പർക്ക പട്ടികയിലുള്ള 13 വയസ്സുകാരനുൾപ്പെടെ നാലുപേർക്കാണ്​ പോസിറ്റീവ്. ഇവർ പച്ചാനി പ്രദേശവാസികളാണ്. ബംഗ്ലാവ്കുന്ന് ഇഷ്​ടിക നിർമാണ അന്തർ സംസ്ഥാന തൊഴിലാളിയായ ബിഹാർ സ്വദേശിയായ 26കാരനും കോവിഡ് സ്ഥിരീകരിച്ചു. ഇയാൾ തനിച്ചാണ് താമസം. ഉറവിടം വ്യക്തമല്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.