'ചിരി' ഹെൽപ് ലൈനിൽ വിളിച്ചു; ശ്വേതക്ക്​ ലഭിച്ചത് വൈദ്യുതി കണക്​ഷനും ടി.വിയും

അലനല്ലൂർ: സ്​റ്റുഡൻറ്​​​ പൊലീസ് ഐ.ജിയെ വിളിച്ച് പഠിക്കാൻ ടെലിവിഷൻ സൗകര്യം ആവശ്യപ്പെട്ട യു.കെ.ജി വിദ്യാർഥിനിക്ക് ലഭിച്ചത് വൈദ്യുതി കണക്​ഷനും ടി.വിയും. കൂരിമുക്ക് ചെറുമ്പാടം രാധാകൃഷ്ണൻ-സുമിത്ര ദമ്പതികളുടെ മകൾ ശ്വേത കൃഷ്ണനാണ് നാട്ടുകൽ പൊലീസ് പഠനസൗകര്യം ഏർപ്പെടുത്തിയത്​. സ്​റ്റുഡൻറ്​​ പൊലീസി​ൻെറ 'ചിരി' ഹെൽപ് ലൈനിൽ വിളിച്ച ശ്വേത ചുമതലയിലുള്ള ഐ.ജി വിജയനുമായി സംസാരിക്കുകയായിരുന്നു. സഹപാഠിയുടെ അമ്മയിൽനിന്നാണ് നമ്പർ ലഭിച്ചത്​. തുടർന്ന്​ ഐ.ജി വിജയൻ നാട്ടുകൽ പൊലീസിന് വിവരം കൈമാറി. വീട് സന്ദർശിച്ച പൊലീസ്, സമീപ വീട്ടിലെ പത്താം ക്ലാസ്​ വിദ്യാർഥിനിക്കും പഠന സൗകര്യമോ വൈദ്യുതി കണക്​ഷനോ ഇല്ലെന്ന്​ മനസ്സിലാക്കി. നാട്ടുകൽ ജനമൈത്രി പൊലീസ് അലനല്ലൂർ വി. വൺ കൂട്ടായ്മയുമായും നാട്ടുകൽ ലയൺസ് ക്ലബുമായും സഹകരിച്ചാണ് ഉപകരണങ്ങൾ കൈമാറിയത്. പത്താം തരത്തിൽ പഠിക്കുന്ന കീർത്തന എന്ന കുട്ടിയുടെ വീട്ടിലും വൈദ്യുതിയില്ലെന്ന്​ ശ്രദ്ധയിൽപെട്ട നാട്ടുകൽ പൊലീസ് ശ്രീകൃഷ്ണപുരം കെ.എസ്.ഇ.ബി അധികൃതരുമായി ബന്ധപ്പെട്ട് വൈദ്യുതിയും ടി.വിയും എത്തിച്ചു. നാട്ടുകൽ എസ്.ഐ അനിൽ മാത്യു, ജനമൈത്രി ബീറ്റ് ഓഫിസർ ഗിരീഷ്, സജീഷ്, റഷീദ്, രമേഷ്, മെംബർ രമണി തുടങ്ങിയവർ സംബന്ധിച്ചു. pew tv ശ്വേതക്ക് നാട്ടുകൽ പൊലീസ് ടി.വി കൈമാറുന്നു കൊയ്​ത്ത്​ യന്ത്രത്തിന്​ ബന്ധപ്പെടണം വടക്കഞ്ചേരി: ആലത്തൂർ നിയോജക മണ്ഡലത്തിൽ നിറ പദ്ധതി പ്രകാരം മണിക്കൂറിന് 2200 രൂപ നിരക്കിൽ കൊയ്ത്ത് യന്ത്രം ആവശ്യമുള്ളവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടണം. തേങ്കുറിശ്ശി- സുനിൽ 9747473342, കുഴൽമന്ദം- ആറുണ്ണി 8606833094, എരിമയൂർ- പ്രതോഷ് 9495486980, മേലാർകോട്- സുധാകരൻ 9846298970, ആലത്തൂർ- രഘു 9447425053, വണ്ടാഴി- സന്തോഷ് 9446639041, കിഴക്കഞ്ചേരി- നാസർ 9061716770.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.