ഉപവാസ സമരം

ലെക്കിടി: കോവിഡ് രോഗിയെ പീഡിപ്പിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ദലിത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ഉപവാസം നടത്തി. കെ.പി.സി.സി നിർവാഹക സമിതി അംഗം പി. ഹരിഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ്​ പി.എം. ഗോപാലൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാധ്യക്ഷ പി.പി. പാഞ്ചാലി. പി. പ്രേംനവാസ്, എ. ബാലകൃഷ്ണൻ, പി.എസ്. രാമചന്ദ്രൻ, യു.പി. രാജു, കെ. ദീപക്, കെ. കേശവൻ എന്നിവർ സംസാരിച്ചു. pew prathishedam2 ദലിത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ പി. ഹരിഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു MUST ............ മൗണ്ട് സീന കോളജില്‍ 'വിഷന്‍ 2025' പദ്ധതിക്ക് തുടക്കം അകലൂര്‍: മൗണ്ട് സീന കോളജി​ൻെറ സമഗ്രപുരോഗതി ലക്ഷ്യംവെച്ച്​ നടപ്പാക്കുന്ന പദ്ധതിയായ 'വിഷന്‍ 2025' ആരംഭിച്ചു. അകലൂര്‍ കോളജ് കാമ്പസില്‍ നടന്ന ചടങ്ങില്‍ മൗണ്ട് ഗ്രൂപ് സെക്രട്ടറി കെ.പി. അബ്​ദുറഹ്​മാന്‍ ഉദ്​ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. ടി. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. സി.ഇ.ഒ അബ്​ദുൽ അസീസ് കല്ലിയത് മുഖ്യപ്രഭാഷണം നടത്തി. 2025ല്‍ കോളജിനെ മികവി​ൻെറ കേന്ദ്രമാക്കുക, ഉന്നതവിദ്യാഭ്യാസ രംഗത്ത് ദേശീയ അക്രഡി​േറ്റഷന്‍ നേടുക, ഇന്ത്യയിലെയും വിദേശങ്ങളിലെയും യൂനിവേഴ്സിറ്റികളില്‍ ഉപരിപഠനത്തിനായി വിദ്യാർഥികള്‍കളെ പ്രാപ്തരാക്കുക, അനുയോജ്യമായ സ്കോളര്‍ഷിപ്പുകൾ ലഭിക്കാൻ അവസരമൊരുക്കുക, ദേശീയ-അന്തര്‍ദേശീയ സെമിനാറുകള്‍ സംഘടിപ്പിക്കുക, സിവില്‍ സര്‍വിസ് പരിശീലനം നല്‍കുക, യൂനിവേസിറ്റി പരീക്ഷകളില്‍ ആദ്യത്തെ പത്ത്​ റാങ്കുകള്‍ നേടുക, അധ്യാപകര്‍ക്ക് മികച്ച പരിശീലനം നല്‍കുക, കലാകായിക മേഖലകളില്‍ മികവുള്ളവരെ കണ്ടെത്തി ദേശീയതലത്തിലുള്ള മത്സരങ്ങളില്‍ പങ്കെടുപ്പിക്കുക, വിവിധ മത്സര പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുക തുടങ്ങിയവയാണ് പദ്ധതിയുടെ പ്രധാനപ്പെട്ട പരിപാടികള്‍. ഡോ. വി.എം. നിഷാദ്, ഡോ. പി.കെ. സാദിഖ്​, ഡോ. കെ. ജാഫര്‍, ടി. അനിത, അന്‍വര്‍ സാദിഖ്​ പൊന്നാനി, എന്‍.പി. മുഹമ്മദ്റാഫി എന്നിവരാണ് സമിതി അംഗങ്ങള്‍. വൈസ് പ്രിന്‍സിപ്പല്‍ കെ. ദിവ്യ, സ്​റ്റാഫ് സെക്രട്ടറി കെ.വി. ജയ എന്നിവര്‍ സംസാരിച്ചു. pew mountseena അകലൂർ മൗണ്ട് സീന കോളജിലെ 'വിഷൻ 2025' പദ്ധതി മൗണ്ട് സീന ഗ്രൂപ് സെക്രട്ടറി കെ.പി. അബ്​ദുൽ റഹിമാൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.