അധ്യാപകരുടെ തൊഴിൽ സുരക്ഷ ഇല്ലാതാക്കാൻ ശ്രമമെന്ന്​

പാലക്കാട്: യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ 1:30 വിദ്യാര്‍ഥി അധ്യാപക അനുപാതം അട്ടിമറിച്ച് അധ്യാപകരുടെ ജോലി സുരക്ഷിതത്വം ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കെ.പി.എസ്.ടി.എ ജില്ല പ്രസിഡൻറ് ഷാജി എസ്. തെക്കേതില്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. സര്‍ക്കാറിൻെറ വികലമായ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ അധ്യാപകദിനമായ ശനിയാഴ്​ച കലക്ടറേറ്റിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കും. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം. ഷാജു, ബി. സുനില്‍ കുമാര്‍, വി. രാജീവ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.