പാരിതോഷികം നൽകി

പെരിങ്ങോട്ടുകുറുശ്ശി: നൂറ് തൊഴിൽ ദിനങ്ങൾ പൂർത്തീകരിച്ച പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ച പാരിതോഷികമായ 1000 രൂപ നൽകി. വിതരണ ചടങ്ങ് പഞ്ചായത്ത് പ്രസിഡൻറ്​ കെ. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ തൊഴിലുറപ്പ് അസി. എൻജിനീയർ പ്രിയങ്ക, അക്കൗണ്ടൻറുമാരായ നിഷ, ശ്രീജ എന്നിവർ നേതൃത്വം നൽകി. 44 തൊഴിലാളികൾക്കാണ് തുക വിതരണം ചെയ്തത്. pew paritho പെരിങ്ങോട്ടുകുറുശ്ശിയിൽ തൊഴിലുറപ്പ്​ തൊഴിലാളികൾക്കുള്ള പാരിതോഷികം പഞ്ചായത്ത് പ്രസിഡൻറ്​ കെ. രവീന്ദ്രനാഥ് അസി. എൻജിനീയർ പ്രിയങ്കക്ക് കൈമാറുന്നു റോഡ് ഉദ്ഘാടനം കല്ലടിക്കോട്: കാരാകുറുശ്ശി പഞ്ചായത്തിലെ പൊന്തിയാമ്പുറം പത്താംവാർഡിലെ കോലാനി നിസ്കാര പള്ളി-പൊന്തിയാമ്പുറം ബൈപാസ് റോഡ് കെ.വി. വിജയദാസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ്​ അഡ്വ. കെ. മജീദ് അധ്യക്ഷത വഹിച്ചു. pew road2 കോലാനി-പൊന്തിയാമ്പുറം റോഡ് കെ.വി. വിജയദാസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു ആരോഗ്യ ഇൻഷുറൻസ് കാർഡി​ൻെറ പേരിൽ വ്യാജ പ്രചാരണം തച്ചമ്പാറ: ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുതായി എടുക്കാൻ സെപ്റ്റംബർ അവസാനവാരവും ഒക്ടോബർ ആദ്യവാരവും അക്ഷയ സൻെററുകളിൽ അവസരമുണ്ടെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശം വ്യാജമെന്ന്​ അധികൃതർ. ഇതുസംബന്ധിച്ച് സർക്കാർ ഒരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ല. കോവിഡ് സപ്പോർട്ടിങ് എന്ന പദ്ധതി പ്രകാരം ഒന്നുമുതൽ പ്ലസ്​ ടു വരെ പഠിക്കുന്ന ഓരോ കുട്ടിക്കും 10,000 രൂപ പ്രധാനമന്ത്രി ധനസഹായം നൽകുന്നുവെന്നും ഇതിനായി അക്ഷയ കേന്ദ്രങ്ങളെ സമീപിക്കണം എന്നുമുള്ള വാർത്ത രണ്ടുമാസം മുമ്പ് പ്രചരിക്കുകയുണ്ടായി. അക്ഷയ കേന്ദ്രങ്ങൾ എന്ന വ്യാജേ​െന സ്വകാര്യ സേവന കേന്ദ്രങ്ങളാണ് ഇതിനുപിന്നിലെന്നാണ്​ സംശയിക്കുന്നത്​. ഉത്തർപ്രദേശ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ സ്ഥാപനത്തിലേക്കാണ് ഇത്തരം രേഖകൾ എല്ലാം എത്തുന്നതായി പരാതിയുണ്ട്. ആധാറും ബാങ്ക് അക്കൗണ്ടും അടക്കമുള്ള വിവരങ്ങൾ ഭാവിയിൽ ദുരുപയോഗം ചെയ്യാനും ബാങ്ക് തട്ടിപ്പ് പോലുള്ള കാര്യങ്ങൾ ചെയ്യാനും സാധ്യതയുണ്ടെന്ന് വിദഗ്​ധർ മുന്നറിയിപ്പ്​ നൽകിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.