വനം വകുപ്പ് ചെക്ക് പോസ്​റ്റിൽ തൊഴിലാളി കുടുംബാംഗങ്ങളെ തടഞ്ഞതായി പരാതി

നെല്ലിയാമ്പതി: പോത്തുണ്ടി വനംചെക്ക് പോസ്​റ്റിൽ ബന്ധുക്കളെ കാണാനെത്തിയ തൊഴിലാളി കുടുംബാംഗങ്ങളെ തടഞ്ഞതായി പരാതി. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് ലിലി എസ്​റ്റേറ്റിലെ തൊഴിലാളിയുടെ പാടിയിലേക്ക് ബന്ധുക്കൾ വാഹനത്തിൽ എത്തിയത്. എന്നാൽ ചെക്ക്പോസ്​റ്റി​ൻെറ ചുമതലയുള്ള ഉദ്യോഗസ്ഥൻ ഇവരെ തടയുകയായിരുന്നു. തുടർന്ന് ഒന്നര മണിക്കൂറോളം ഇവർക്ക് അവിടെ നിൽക്കേണ്ടതായി വന്നു. തോട്ടം തൊഴിലാളി നേരിട്ട് വിളിച്ചു പറഞ്ഞിട്ടും ഇവരെ കടത്തിവിട്ടില്ലെന്ന് ഇവർ പറഞ്ഞു. പരാതി നൽകിയിട്ടുണ്ടെന്ന് തൊഴിലാളി കുടുംബം പറഞ്ഞു. എന്നാൽ പരാതി ശ്രദ്ധയിൽപെട്ടില്ലെന്നും പരിശോധിച്ച് വേണ്ട നടപടി കൈക്കൊള്ളുമെന്നും നെല്ലിയാമ്പതി റേഞ്ച്​ ഒാഫിസർ അറിയിച്ചു. ചെക്ക്പോസ്​റ്റിൽ ആരെയും തടയാൻ നിർദേശിച്ചിട്ടില്ല. എന്നാൽ കോവിഡ് വ്യാപനം തടയാൻ എത്തുന്നവരുടെ വിവരങ്ങൾ ശേഖരിക്കാൻ പഞ്ചായത്തി​ൻെറ നിർദേശമുണ്ടെന്നും അധികൃതർ പറഞ്ഞു. പത്ത് കഥാപാത്രങ്ങളെ കോർത്തിണക്കി ഏകാംഗ നാടകവുമായി കലാകാരൻ ഷൊർണൂർ: മലയാളത്തിലെ പത്ത് പ്രശസ്ത നാടകങ്ങളിലെ പത്ത് കഥാപാത്രങ്ങളെ കോർത്തിണക്കി ഏകാംഗ നാടകവുമായി കലാകാരൻ. നാടകരചയിതാവും സംവിധായകനും മജീഷ്യനുമായ ഷൊർണൂർ രവിയാണ് പകർന്നാട്ടം എന്ന നാടകത്തിൽ പത്ത് കഥാപാത്രങ്ങളുടെ വേഷപ്പകർച്ചയുമായി രംഗത്തെത്തുന്നത്. നവ മാധ്യമങ്ങൾ വഴിയാണ് നാടകം ആസ്വദിക്കാൻ അവസരമൊരുങ്ങുന്നത്. കാട്ടുകുതിര (കൊച്ചുബാവ), നിങ്ങളെന്നെ കമ്യൂണിസ്​റ്റാക്കി (പരമു പിള്ള), ഇത് ഭൂമി (ഹാജി), സമുദായം (പ്രൊഫ. ലുക്ക്സ്), മറക്കുട (നമ്പൂതിരി), ക്രോസ് ബെൽറ്റ് (ഇൻസ്പെക്ടർ), അന്തർധാര (ജഡ്ജി), അശ്വമേധം (ഡോക്ടർ), എൻ.ഒ.സി (യുവാവ്), ശവംതീനി ഉറുമ്പ് (പുരോഹിതൻ) എന്നീ കഥാപാത്രങ്ങളാണ് രംഗത്തെത്തുക. ചെന്നൈ മലയാളി കൂടിയായ രവി തൃശൂർ പെരിങ്ങണ്ടൂർ കുന്നത്ത് വീട്ടിലെ കുടുംബാംഗമാണ്. ചെന്നൈയിൽ മജീഷ്യനായി ​പ്രവർത്തിക്കുകയാണ്​. രചന നിർവഹിച്ചിരിക്കുന്നത് ഗണേഷ് പയ്യന്നൂരാണ്. വിജയൻ ചാത്തനൂർ, കെ. രാജീവ്, ഷനിൽ കളരിക്കൽ, അബ്​ദുൽ റഷീദ്, സുധീർനാഥ് എന്നിവരാണ് സംവിധാനം ചെയ്യുന്നത്. കോവിഡ് കാലത്ത് ഏറെ വേറിട്ട ദൃശ്യാനുഭവം ഒരുക്കാനുള്ള ശ്രമത്തിലാണ് രവിയും അണിയറ പ്രവർത്തകരും. pew shornur ravi നാടകവേഷത്തിൽ ഷൊർണൂർ രവി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.