സി.പി.എം പ്രവർത്തകനെ വെട്ടിയ കേസിൽ ബി.ജെപി പ്രവർത്തകർ അറസ്​റ്റിൽ

വാളയാർ (പാലക്കാട്​): വെന്തപാളയത്ത് തിരുവോണനാളിൽ സി.പി.എം പ്രവർത്തകന് വെട്ടേറ്റ സംഭവത്തിൽ മൂന്ന്​ ബി.ജെപി പ്രവർത്തകരെ കസബ പൊലീസ് അറസ്​റ്റ്​ ചെയ്തു. വെന്തപാളയം സ്വദേശികളായ വിഷ്ണു (21), വിജയകുമാർ (22), അജയകുമാർ (22) എന്നിവരെയാണ് കസബ പൊലീസ് പിടികൂടിയത്. തിരുവോണദിവസം ഓണാഘോഷ പരിപാടികളുമായി ബന്ധപ്പെട്ട് വാക്കേറ്റമുണ്ടായിരുന്നു. തുടർന്നാണ്​ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകനായ രമേശിനെ (42) ആയുധങ്ങളുമായെത്തിയ ബി.ജെ.പി പ്രവർത്തകർ വെട്ടിപ്പരിക്കേൽപിച്ചത്​. ആറുപേർ ചേർന്ന സംഘത്തിൽ മൂന്ന് പേരെ പിടികൂടി. മൂന്നുപേർ ഒളിവിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.