ജീവനക്കാരന് കോവിഡ്: ചെര്‍പ്പുളശ്ശേരിയിലെ കനറാ ബാങ്ക് രണ്ട്​ ശാഖകളും അടച്ചു

ചെര്‍പ്പുളശ്ശേരി: ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കനറാ ബാങ്കി​ൻെറ ചെര്‍പ്പുളശ്ശേരിയിലെ രണ്ട്​ ശാഖകളും വ്യാഴാഴ്​ച അടച്ചു. മണ്ണാര്‍ക്കാടുനിന്ന് ആഴ്ചയില്‍ രണ്ടു ദിവസം ഈ ബ്രാഞ്ചുകളിലെത്തുന്ന ജീവനക്കാരനാണ് ചൊവ്വാഴ്ച നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ബുധനാഴ്​ച അവധി കാരണം ബാങ്ക് തുറന്നിരുന്നില്ല. മുനിസിപ്പല്‍ ഓഫിസിനടുത്തുള്ള സിൻഡിക്കേറ്റ് ബാങ്ക് ലയനത്തെ തുടര്‍ന്നാണ് കനറാ ബാങ്കായത്. രണ്ടു ബ്രാഞ്ചുകളിലും ഇയാളുമായി ഇടപഴകിയ മുഴുവന്‍ ജീവനക്കാരെയും കോവിഡ് പരിശോധനക്കു വിധേയമാക്കും. ശാഖ അണുവിമുക്തമാക്കിയശേഷം മറ്റു ബ്രാഞ്ചുകളില്‍ നിന്നുള്ള പകരക്കാരെ വെച്ചു പ്രവര്‍ത്തിപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.