ഗോവിന്ദാപുരം ചെക്ക്​പോസ്​റ്റിലൂടെ യാത്രാനുമതി

പാലക്കാട്​: പൊതുജനങ്ങളുടെ സൗകര്യം കണക്കിലെടുത്ത് അന്തർസംസ്ഥാന യാത്ര നടത്തുന്നതിനായി വെള്ളിയാഴ്​ച മുതൽ ഗോവിന്ദാപുരം ചെക്ക്​പോസ്​റ്റ്​ തുറന്നു പ്രവർത്തിക്കുന്നതിന് ജില്ല കലക്ടർ അനുമതി നൽകി. കോവിഡ് രോഗ വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ അന്തർസംസ്ഥാന യാത്ര നിയന്ത്രണം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പിൻവലിച്ചതിനെ തുടർന്നാണ് ഇത്. ഗോവിന്ദാപുരം ചെക്ക്​പോസ്​റ്റ്​ വഴി ജില്ലയിൽ പ്രവേശിക്കുന്നവർ കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്​റ്റർ ചെയ്യണം. അല്ലാതെ വരുന്നവരെ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ച ശേഷം മാത്രമേ പ്രവേശിക്കാൻ അനുവദിക്കൂ. 24 മണിക്കൂറും പൊലീസ് ചെക്ക്​പോസ്​റ്റ്​ ഡ്യൂട്ടിയിൽ ഉണ്ടായിരിക്കും. ജില്ലയിൽ എത്തുന്നവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടേണ്ടതും മാനദണ്ഡങ്ങൾ പ്രകാരമുള്ള ക്വാറ​ൈൻറൻ നടപടികൾ പൂർത്തിയാക്കണമെന്നും കലക്ടർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.