ശ്രീനാരായണഗുരു ജയന്തി ആഘോഷം

ആലത്തൂർ: കാവശ്ശേരി എസ്.എൻ.ഡി.പി ശാഖ ആഭിമുഖ്യത്തിൽ ചതയദിനം ആഘോഷിച്ചു. സമ്പൂർണ എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് കാഷ് അവാർഡും ഷീൽഡുകളും സമ്മാനിച്ചു. പഠനോപകരണങ്ങളും വിതരണം ചെയ്തു. പ്രസിഡൻറ് ആർ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഒറ്റപ്പാലം: മുളഞ്ഞൂർ മുന്നൊരുക്കത്തി​ൻെറ നേതൃത്വത്തിൽ ഫലവൃക്ഷത്തൈ നട്ടു. മുളഞ്ഞൂരിലെ ഇളയിരിക്കൽ ആൽമരത്തിന് സമീപം മാവിൻതൈ നട്ട് പരിസ്ഥിതി പ്രവർത്തകൻ രമേശ് കല്ലൂർ ഉദ്ഘാടനം ചെയ്​തു. ടി. പ്രസാദ് അധ്യക്ഷത വഹിച്ചു. ആലത്തൂർ: എസ്.എൻ.ഡി.പി ആലത്തൂർ യൂനിയൻ ജയന്തി ആഘോഷം യൂനിയൻ സെക്രട്ടറി എ.ബി. അജിത് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ്​ എം. വിശ്വനാഥൻ, സി.ആർ. ജോഷ്, പ്രഭാകരൻ, അഡ്വ. ആനന്ദ്, അംബിക രാജേഷ്, സാവിത്രി ശ്രീനിവാസൻ, ശിവപ്രസാദ്, പ്രണവ് എന്നിവർ സംസാരിച്ചു. പെരിങ്ങോട്ടുകുറുശ്ശി: ശ്രീനാരായണ ഗുരുവി​ൻെറ 166ാമത് ജയന്തി എസ്.എൻ.ഡി.പി- പരുത്തിപ്പുള്ളി ശാഖയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. കേലി, ടി.കെ. രാധാകൃഷ്ണൻ, പി.കെ. വിജയൻ എന്നിവർ പ​െങ്കടുത്തു. മങ്കര: മാങ്കുറുശ്ശി ശാഖയിൽ നടത്തിയ ജയന്തി ആഘോഷത്തിൽ കൃഷ്​ണകുമാർ ചന്ദ്രൻ, യോഗം ഡയറക്ടർ സുരേഷ് ബാബു, പ്രശാന്ത് തെക്കത്ത് എന്നിവർ നേതൃത്വം നൽകി. കുഴൽമന്ദം: എസ്.എൻ.ഡി.പി യൂനിയൻ ഗുരുജയന്തി ആചരിച്ചു. യൂനിയൻ പ്രസിഡൻറ് ആർ. മാധവൻ ഭദ്രദീപം തെളിയിച്ചു. സെക്രട്ടറി കെ. മുരളീധരൻ, വൈസ് പ്രസിഡൻറ് എസ്. രാമകൃഷ്ണൻ, ബി. പ്രതീഷ്, ചെന്താമരാക്ഷൻ, സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. കുഴൽമന്ദം: കാഴ്ചപറമ്പ് ഗുരുധർമപ്രചരണ സഭയുടെ നേതൃത്വത്തിൽ ജയന്തി ദിനം നടത്തി. പ്രസിഡൻറ് മോഹനൻ കാഴ്ചപറമ്പിൽ പുഷ്പാർച്ചന നടത്തി. എൻ. ഭാസ്കരൻ, വി.എസ്. ഷിജു, വി. സുനിൽകുമാർ, കെ. അപ്പുക്കുട്ടൻ, വി. രാജേന്ദ്രൻ, കെ. രാജൻ, വി.എസ്. വിജീഷ്, കെ. രാജൻ എന്നിവർ സംസാരിച്ചു. കുഴൽമന്ദം: കുത്തനൂർ ഇരപ്പക്കോട് ഡോ. ജയൻ സി. കുത്തനൂർ നിർമിച്ചുനൽകിയ ശ്രീനാരായണ ഗുരു സ്മാരക ബസ് കാത്തിരിപ്പുകേന്ദ്രം പഞ്ചായത്ത് മെംബർ രതീഷ് ഉദ്​ഘാടനം ചെയ്തു. ബുദ്ധധർമാചാരി ഹരിദാസ് ബോധ്, മനോഹർ പട്ടാമ്പി, ഗണേശൻ, വി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. pew jayanthi2 മാങ്കുറുശ്ശി എസ്.എൻ.ഡി.പി ശാഖയിൽ നടന്ന ഗുരുജയന്തി ആഘോഷം pew jayanthi പരുത്തിപ്പുള്ളി എസ്.എൻ.ഡി.പി ശാഖയുടെ നേതൃത്വത്തിൽ നടത്തിയ ഗുരുജയന്തി ആഘോഷം pew thai മുളഞ്ഞൂർ മുന്നൊരുക്കത്തിൻെറ നേതൃത്വത്തിൽ ഫലവൃക്ഷത്തൈ നടലിന് തുടക്കംകുറിക്കുന്നു pew SNDP2 ശ്രീനാരായണഗുരു ജയന്തിയോടനുബന്ധിച്ച് പുതുക്കോട് എസ്.എൻ.ഡി.പി ശാഖയുടെ നേതൃത്വത്തിൽ നടന്ന ഗുരുപൂജ സി.പി.എം കരിദിനാചരണം കോട്ടായി: വെഞ്ഞാറമൂട്​ കൊലപാതകത്തിൽ പ്രതിഷേധിച്ച് നടത്തിയ കരിദിനാചരണത്തി​ൻെറ ഭാഗമായി സി.പി.എം നേതൃത്വത്തിൽ കോട്ടായി പള്ളിമുക്കിൽ പ്രതിഷേധസംഗമം നടത്തി. ചമ്പ്രക്കുളം ബ്രാഞ്ച് സെക്രട്ടറി അബ്​ദുൽ ഹക്കീം, കെ.എ. ഹിബത്തുല്ല, കെ.എ. അൻവർ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.