വ്യാപാര ഭവൻ ഉദ്‌ഘാടനം ചെയ്തു

കൂറ്റനാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കൂറ്റനാട് യൂനിറ്റ് നിർമിച്ച വ്യാപാരഭവൻ ജില്ല പ്രസിഡൻറ്​ ബാബു കോട്ടയിൽ ഉദ്‌ഘാടനം ചെയ്​തു. കെ.ആർ. ബാലൻ അധ്യക്ഷനായി. എസ്.എസ്.എല്‍.സി, പ്ലസ്‌ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കളെയും മുൻകാല പ്രവർത്തകരെയും ആദരിച്ചു. ----------------------------------- സാംസ്കാരിക നിലയം തുറന്നു ലെക്കിടി: ജില്ല പഞ്ചായത്ത് പഴുക്കാട്ടുപറമ്പ് കോളനിയിൽ 20 ലക്ഷം രൂപ ചെലവിൽ നിർമിച്ച സാംസ്കാരിക നിലയത്തി​ൻെറ ഉദ്ഘാടനം പ്രസിഡൻറ് കെ. ശാന്തകുമാരി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ദീപ നാരായണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ എസ്. ശിവരാമൻ, എം.വി. ജയകുമാർ, യു. രാജഗോപാൽ, കെ. സുനിത, ടി. സോജൻ, എ. അജിത, ടി. ഷിബു, ചാമി എന്നിവർ സംസാരിച്ചു. ----------------------------- ----------------------------------- ശ്രമദാനം നടത്തി പാലക്കാട്: വെൽഫെയർ പാർട്ടി പേഴുങ്കര നാലാം വാർഡ് കമ്മിറ്റി നേതൃത്വത്തിൽ പേഴുങ്കര റോഡിലെ അഴുക്കുചാൽ വൃത്തിയാക്കുകയും കുറ്റിച്ചെടികൾ നീക്കം ചെയ്യുകയും ചെയ്തു. പഞ്ചായത്തംഗം റിയാസ് ഖാലിദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എ.കെ. ഫിർദൗസ്, ടീം വെൽഫെയർ വളണ്ടിയർ സലീൽ, അബ്​ദുൽ വാഹിദ്, കെ.എ. സലാം, ഷെഫീഖ് അജ്മൽ, കെ.എ. ജലീൽ എന്നിവർ നേതൃത്വം നൽകി. pew wealfare party വെൽഫെയർ പാർട്ടി പേഴുങ്കര നാലാം വാർഡ് കമ്മിറ്റി നേതൃത്വത്തിൽ പേഴുങ്കര റോഡിൽ നടത്തിയ ശ്രമദാനം -------------------------------------------------- ഭാരവാഹികൾ കോട്ടായി മുസ്​ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി: കെ.യു.എ. ജലീൽ (പ്രസി.), വി.വി. സുലൈമാൻ (ജന. സെക്ര.), സി.എസ്. സെയ്തുമുഹമ്മദ് (ട്രഷ.), സി.എം. ഇസ്മയിൽ (വൈസ് പ്രസി.), കെ.വൈ. മുസ്തഫ (ജോ. സെക്ര.)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.