അലനല്ലൂരിൽ ഹെൽത്ത് ഇൻസ്പെക്ടറില്ല

അലനല്ലൂർ: അലനല്ലൂരിൽ ഹെൽത്ത് ഇൻസ്പെക്ടർ ഇല്ലാതായിട്ട് ഒരു മാസം. ഹെൽത്ത് ഇൻസ്പെക്ടറായിരുന്ന മനോജ് ഡേവിഡ് ജൂലൈ 30ന് ജോലിയിൽനിന്ന്​ വിരമിച്ചതോടെയാണ് കസേരയിൽ ആളില്ലാതായത്​. എച്ച്.ഐ ഇല്ലാതായി ഒരു മാസം പിന്നിട്ടിട്ടും പകരം ആളെത്തിയിട്ടില്ല. കോവിഡ് വ്യാപനം പിടിമുറുക്കുന്ന സാഹചര്യത്തിൽ ആവശ്യമായ ജീവനക്കാരില്ലാത്തത് വലിയ പ്രയാസമാണ് സൃഷ്​ടിക്കുന്നത്. അധിക ജോലി കാരണം നിലവിലുള്ള ജീവനക്കാർ പരക്കം പായുന്ന അവസ്ഥയാണ്. ഫീൽഡ് തല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ടത് ഹെൽത്ത് ഇൻസ്പെക്ടറാണെന്നിരിക്കെ അമിത ജോലിഭാരമാണ് നിലവിലുള്ള ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ വഹിക്കുന്നത്. ജില്ലയിലെ തന്നെ വലിയ പഞ്ചായത്തായ അലനല്ലൂരിൽ ഇത് വലിയ പ്രയാസമാണ് സൃഷ്​ടിക്കുന്നത്. ജീവനക്കാരുടെ കുറവ് മൂലം ആരോഗ്യ പ്രവർത്തകർ പരക്കംപായുന്നത് സ്ഥിരം കാഴ്​ചയാണ്. ഇവർ അനുഭവിക്കുന്ന മാനസിക സമ്മർദവും ഏറെയാണ്. ഹെൽത്ത് ഇൻസ്പെക്ടർക്ക് പുറമെ അലനല്ലൂരിൽ മൂന്ന് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരുടെ കുറവുമുണ്ട്. ഭക്ഷ്യധാന്യ കിറ്റ് നൽകി ചിറ്റൂർ: സ്​റ്റേഷൻ പരിധിയിലെ നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്ത് കൊഴിഞ്ഞാമ്പാറ പൊലീസ്. കൊഴിഞ്ഞാമ്പാറ എരുത്തേമ്പതി വടകരപ്പതി പഞ്ചായത്തുകളിലെ 100ഒാളം നിർധന കുടുംബങ്ങൾക്കാണ് ഓണക്കിറ്റ് വിതരണം നടത്തിയത്. കൊഴിഞ്ഞാമ്പാറ സി.ഐ അജിത്ത് കുമാർ, എസ്.ഐ എസ്. അൻഷാദ് എന്നിവരുടെ നേതൃത്വത്തിൽ സ്​റ്റേഷനിലെ മുഴുവൻ ഉദ്യോഗസ്ഥരും ശമ്പളത്തിലെ വിഹിതം ഉപയോഗിച്ചാണ്​ ഭക്ഷ്യക്കിറ്റ് വിതരണം നടത്തിയത്. മൂന്ന് പഞ്ചായത്തുകളിൽ നിന്നും പൊലീസുകാരും സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് നിർധനരായ കുടുംബങ്ങളെ തെരഞ്ഞെടുത്തതെന്ന്​ കൊഴിഞ്ഞാമ്പാറ ഐ.എസ്.എച്ച്.ഒ അജിത് കുമാർ പറഞ്ഞു. pew food kit ഭക്ഷ്യധാന്യ കിറ്റ് വിതരണം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.