മദ്യം പിടികൂടി

വടക്കഞ്ചേരി: ഓണം സ്പെഷൽ ഡ്രൈവി​ൻെറ​ ഭാഗമായി നടത്തിയ പരിശോധനയിൽ കിഴക്കഞ്ചേരി വേളാംപുഴയിലെ ചെന്താമരാക്ഷ​ൻെറ (52) വീട്ടിൽനിന്ന് ആലത്തൂർ എക്സൈസ് സംഘം . എക്സൈസ് ഇൻസ്പെക്ടർ കെ.എസ്. പ്രശോഭ്, പ്രിവൻറിവ് ഓഫിസർ ആർ. രഞ്​ജിത്​, എം.എച്ച്. ജമാലുദ്ദീൻ, എസ്. പ്രദീപ്, എം. പ്രകാശ്, കെ.ആർ. ബിനുകുമാർ, ആർ. രാജഗോപാൽ, വി.കെ. അഖിൽ, വി.ആർ. ലിൻഡേഷ്, അജിതകുമാരി, ചിത്ര എന്നിവർ റെയ്​ഡിൽ പങ്കെടുത്തു. pew liquer പിടികൂടിയ മദ്യവുമായി എക്സൈസ് ലക്കിടി പേരൂർ പഞ്ചായത്ത് ഭരണസമിതി പിരിച്ചുവിടണമെന്ന് ഒറ്റപ്പാലം: ലക്കിടി പേരൂർ പഞ്ചായത്ത് പരിധിയിലുള്ള കിൻഫ്ര പാർക്കിൽനിന്ന്​ കെട്ടിട, സ്ഥാപന, തൊഴിൽ നികുതികൾ ഈടാക്കാതെ പഞ്ചായത്ത് ഭരണസമിതി ലക്ഷങ്ങളുടെ വരുമാനനഷ്​ടം വരുത്തിയതായി ബി.ജെ.പി മണ്ഡലം പ്രസിഡൻറ്​ എസ്. ദുർഗാദാസ് ആരോപിച്ചു. കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്ക്, ഡിഫൻസ് പാർക്ക് എന്നിവയുടെ ഏഴ് യൂനിറ്റുകളിലായി ഒരുലക്ഷം ചതുരശ്ര അടി കെട്ടിടമുണ്ട്. ചതുരശ്ര അടിക്ക് 55 രൂപ നിരക്കിൽ വസ്തുനികുതി ഈടാക്കാമെന്ന് 2011 ഒക്ടോബർ 27ന് ഭരണസമിതി തീരുമാനിച്ചിരുന്നു. അതുപ്രകാരം 2016 മുതൽ 2019 വരെയുള്ള വർഷങ്ങളിൽ 14.5 ലക്ഷം രൂപയാണ് നഷ്​ടമുണ്ടായതെന്നും ആരോപിച്ചു. സാമ്പത്തിക ക്രമക്കേടും ലക്ഷങ്ങളുടെ നഷ്​ടവും വരുത്തിയ സി.പി.എം ഭരണസമിതി പിരിച്ചുവിടണമെന്നും അഴിമതി വിജിലൻസ് അന്വേഷിക്കണമെന്നും ദുർഗാദാസ് ആവശ്യപ്പെട്ടു. ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ്​ പി.എസ്. സുബിൻ, കർഷക മോർച്ച മണ്ഡലം പ്രസിഡൻറ്​ ചന്ദ്രമോഹൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.