ഒാണക്കാല പരിശോധനക്ക്​ സിവിൽ സപ്ലൈസ്​ സ്​ക്വാഡുകൾ

പാലക്കാട്: ഒാണക്കാല വിപണി പരിശോധനക്ക്​ സിവിൽ സ​ൈപ്ലസ്​ വകുപ്പ്​ ജില്ലതലത്തിൽ പ്രത്യേക സ്ക്വാഡുകൾ രൂപവത്​കരിച്ചു. കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിത വില, സാധനങ്ങളുടെ മറിച്ചുവിൽപന, ഗ്യാസ് സിലണ്ടർ ദുരുപയോഗം എന്നിവ തടയാനാണിത്​. സ്ക്വാഡുകളുടെ ഘടന, ജീവനക്കാരുടെ എണ്ണം എന്നിവ ജില്ല സപ്ലൈ ഓഫിസർ തീരുമാനിക്കും. ആഗസ്​റ്റ്​ 30 വരെ ഇവർ വിപണിയിൽ പരിശോധന നടത്തും. പൊതുജനങ്ങളുടെ പരാതികളും നിർദേശങ്ങളും സ്വീകരിക്കാനും തുടർനടപടിക്കും ജില്ലാടിസ്ഥാനത്തിൽ കൺട്രോൾ റൂം പ്രവർത്തിക്കും. റേഷനിങ്​ ഡെപ്യൂട്ടി കൺട്രോളർമാർ സ്ക്വാഡുകളെ നിരീക്ഷീച്ച് പ്രതിദിന വിവരങ്ങൾ റേഷനിങ്​ കൺട്രോളർക്ക് കൈമാറണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.