കൃത്രിമ നിറം: ശർക്കരയെ ശ്രദ്ധിക്കണം

കടുംനിറമുള്ളവയിൽ കൃത്രിമ നിറം ചേർത്തിരിക്കാൻ സാധ്യത ------------- പാലക്കാട്​: വിപണിയിൽ കൃത്രിമ നിറം ചേർത്ത ശർക്കര വ്യാപകം. ഒാണത്തോടനുബന്ധിച്ച്​ ഭക്ഷ്യസുരക്ഷ സ്ക്വാഡുകൾ നടത്തിയ പരിശോധനയിൽ നിറം ചേർത്തതായി സംശയിക്കുന്ന ശർക്കര (വെല്ലം) പിടിച്ചെടുത്തു. കടുംമഞ്ഞയും കടുംചുവപ്പും നിറമുള്ള ശർക്കര അപകടകരമാണ്​. അർബുദത്തിന്​ കാരണമായേക്കാവുന്ന രാസവസ്​തുക്കൾ അടങ്ങിയതാണ്​ കൃത്രിമ നിറങ്ങളിൽ പലതും. ശർക്കരയിൽ സിന്തറ്റിക്​ നിറം​ േചർക്കാൻ അനുവാദമില്ല. ഭക്ഷ്യസുരക്ഷ നിയമപ്രകാരം ജയിൽ ശിക്ഷ കിട്ടാവുന്ന ക്രിമിനൽ കുറ്റമാണ്​. ടാർടാറസിൻ, സൺ സെറ്റ്​ യെല്ലോ, കാർമോയിസിൻ, ബ്രില്യൻറ്​ ബ്ലൂ, റോഡമിൻ ബി, സുഡാൻ റെഡ്​ തുടങ്ങിയ കൃത്രിമ നിറങ്ങൾ ​ശർക്കരയിൽ ചേർക്കുന്നുണ്ട്​. തമിഴ്​നാട്ടിൽനിന്നാണ്​ ജില്ലയിലേക്ക്​ പ്രധാനമായും ശർക്കര ​വരുന്നത്​. ലെഡു, ജിലേബി എന്നിവയിൽ നിയന്ത്രിത അളവിൽ ചേർക്കാൻ അനുവാദമുള്ള നിറങ്ങളാണ്​ ശർക്കരയിൽ ചേർക്കുന്നത്​. ചകിരി നിർമിത ചവിട്ടിക്കും മറ്റും നിറം നൽകാൻ ഉപയോഗിക്കുന്നതാണ്​ റോഡമിൻ ബി. കടുംചുവപ്പ്​ നിറംകിട്ടാൻ ഇതും ശർക്കരയിൽ ചേർക്കുന്നതായി മുൻ വർഷങ്ങളിൽ കണ്ടിട്ടുണ്ടെന്ന്​ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.