ഒാണക്കിറ്റിലെ വില വ്യത്യാസം: സപ്ലൈകോ വിശദീകരണം സർക്കാർ ഉത്തരവിന് വിരുദ്ധം

പാലക്കാട്: ഓണക്കിറ്റിൽ ഉൾപ്പെടുത്തിയ സാധനങ്ങളുടെ വിലവ്യത്യാസത്തെ കുറിച്ച് സപ്ലൈകോയുടെ വിശദീകരണം സർക്കാർ ഉത്തരവിന് വിരുദ്ധം. സംസ്ഥാനത്തെ 87,92,169 റേഷൻകാർഡ് ഉടമകൾക്ക് 500 രൂപ വിലയുള്ള അവശ്യസാധനങ്ങളടങ്ങിയ ഭക്ഷ്യകിറ്റ് സൗജന്യമായി വിതരണം നടത്തണമെന്ന്​​ ആഗസ്​റ്റ്​ നാലിലെ ഭക്ഷ്യപൊതുവിതരണ വകുപ്പ്​ ഉത്തരവിലുണ്ട്​. പഞ്ചസാര ഒരു കിലോ, ചെറുപയര്‍/ വന്‍പയര്‍ 500 ഗ്രാം, ശര്‍ക്കര ഒരു കിലോ, വെളിച്ചെണ്ണ 500 മി.ലി., പപ്പടം ഒരു പാക്കറ്റ്​, സേമിയ/പാലട ഒരു പാ‍ക്കറ്റ്, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, സാമ്പാര്‍പൊടി എന്നിവ 100 ഗ്രാം വീതം, ഗോതമ്പ് നുറുക്ക് ഒരു കിലോ എന്നിങ്ങനെ 11 ഇനങ്ങളാണ് കിറ്റിലുള്ളത്​. സപ്ലൈകോ ഔട്ട്​ലെറ്റുകളിലെ വില നിലവാരം താരതമ്യം ചെയ്യുമ്പോഴും ഇത്രയും സാധനങ്ങൾക്ക് 400 രൂപയിൽ കുറവാണ് വരുന്നത്. പൊതുവിപണിയിൽനിന്ന് വാങ്ങിയാൽപോലും ഇത്രയും തുക ആകില്ലെന്ന് ക‍ണക്കുകൾ തെളിയിക്കുന്നു. ഇത് വ്യാപകമായി പ്രചരിച്ചതോടെയാണ് ഓണക്കിറ്റിലെ ഭക്ഷ്യസാധനങ്ങളുടെ വില നിലവാരത്തെകുറിച്ച് പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നും, കിറ്റിലെ ഭക്ഷ്യവസ്തുക്കളുടെ തുക 500 രൂപയാണെന്ന് സപ്ലൈകോ എവിടെയും പരാമർശിച്ചിട്ടില്ലെന്നും കാണിച്ച് കഴിഞ്ഞ ദിവസം സി.എം.ഡി ഇൻ ചാർജ്​ പത്രക്കുറിപ്പ്​ ഇറക്കിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.