രാജീവ് അനുസ്മരണം

പാലക്കാട്‌: രാജീവ് ഗാന്ധിയുടെ 76ാം ജന്മവാർഷിക അനുസ്മരണ സമ്മേളനം ഡി.സി.സി പ്രസിഡൻറ്​ വി.കെ. ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്​തു. ഷാഫി പറമ്പിൽ എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, യു.ഡി.എഫ് ജില്ല ചെയർമാൻ എ. രാമസ്വാമി, ഡി.സി.സി ഭാരവാഹികളായ പി.വി. രാജേഷ്, എ. ബാലൻ, രാജേശ്വരി, സി. ബാലൻ, ബ്ലോക്ക് പ്രസിഡൻറ്​ പുത്തൂർ രാമകൃഷ്ണൻ, എം. സുനിൽകുമാർ എന്നിവർ സംസാരിച്ചു. കണ്ടെയ്​ൻമൻെറ്​ സോണുകള്‍ നിശ്ചയിച്ചത് അപഹാസ്യമെന്ന് പട്ടാമ്പി: നഗരസഭയില്‍ കണ്ടെയ്​ൻമൻെറ്​ സോണുകള്‍ നിശ്ചയിച്ചത് അപഹാസ്യമെന്ന് ആക്ഷേപം. മേലെ പട്ടാമ്പിയിൽനിന്ന് പാലക്കാട് റോഡില്‍ സോൺ ഒഴിവാക്കുകയും ബസ് സ്​റ്റാൻഡ്​ നിള ആശുപത്രി വഴി പള്ളിപ്പുറം റോഡിൽ നഗരസഭ അതിര്‍ത്തിവരെ നിയന്ത്രണം തുടരുകയും ചെയ്യുന്നതിലെ പരിഹാസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ടൗണില്‍ റോഡി​ൻെറ ഇടതുഭാഗം കണ്ടെയ്ൻ​മൻെറ്​ സോണില്‍ നിന്ന് മാറ്റുകയും വലതുഭാഗം സോണാക്കുകയും ചെയ്തതിനാല്‍ ഒരുഭാഗത്ത് കടകള്‍ തുറക്കുമ്പോൾ മറുഭാഗത്ത് അടഞ്ഞുകിടക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.