പാലക്കാട് ശുദ്ധജല വിതരണ പദ്ധതി വിപുലീകരണം ഉദ്ഘാടനം ചെയ്​തു

മലമ്പുഴ അണക്കെട്ടിലെ ചളി നീക്കാനുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു പാലക്കാട്​: അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാലക്കാട് നഗരസഭയില്‍ നടപ്പാക്കുന്ന ശുദ്ധജല വിതരണ പദ്ധതി വിപുലീകരണ ഉദ്ഘാടനം മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. മലമ്പുഴ അണക്കെട്ടിലെ ചളി നീക്കാനുള്ള ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചതായി മന്ത്രി പറഞ്ഞു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം എട്ട് ലക്ഷം കുടിവെള്ള കണക്ഷനുകള്‍ നല്‍കി. ഒരു വര്‍ഷത്തിനകം 20 ലക്ഷം കണക്ഷനുകള്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു. കല്‍മണ്ഡപം വാട്ടര്‍ അതോറിറ്റി അങ്കണത്തില്‍ നടന്ന പരിപാടിയില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. വി.കെ. ശ്രീകണ്ഠന്‍ എം.പി മുഖ്യാതിഥിയായി. വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിങ് എന്‍ജിനിയര്‍ ആര്‍. ജയചന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പാലക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍, വൈസ് ചെയര്‍മാന്‍ സി. കൃഷ്ണകുമാര്‍, ജില്ല പഞ്ചായത്ത് അംഗം വി. മുരുകദാസ്, നഗരസഭ സ്ഥിരംസമിതി അംഗങ്ങള്‍, രാഷ്​ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുത്തു. ഉദ്​ഘാടനം ചെയ്യപ്പെടുന്ന പദ്ധതികൾ പദ്ധതി വിപുലീകരണത്തി​ൻെറ ആദ്യഘട്ടത്തിൽ പൂര്‍ത്തീകരിച്ച കല്‍മണ്ഡപം മേഖലയിലേക്കുള്ള 16 ലക്ഷം ലിറ്റര്‍ സംഭരണശേഷിയുള്ള ഉന്നതതല ജലസംഭരണി, 450 എം.എം വ്യാസമുള്ള ക്ലിയര്‍ വാട്ടര്‍ പമ്പിങ്​ മെയിന്‍, വിതരണശൃംഖല, മാട്ടുമന്ത മേഖലയിലേക്കുള്ള 600 എം.എം വ്യാസമുള്ള ക്ലിയര്‍ വാട്ടര്‍ പമ്പിങ്​ മെയിന്‍, മൂത്താന്തറ മേഖലയിലേക്കുള്ള 600 എം.എം വ്യാസമുള്ള ക്ലിയര്‍ വാട്ടര്‍ പമ്പിങ്​ മെയിന്‍ എന്നിവയുടെ പ്രവര്‍ത്തനോദ്ഘാടനമാണ് നിര്‍വഹിച്ചത്. 2021 മാർച്ചോടെ പദ്ധതി പൂർണതോതിൽ പ്രവർത്തനക്ഷമമാകും. മലമ്പുഴയിൽ 45 ദശലക്ഷം ലിറ്ററി​ൻെറ ശുദ്ധീകരണ ശാല നിർമാണം പുരോഗമിക്കുകയാണ്​. മാട്ടുമന്തയിലും മൂത്താന്തറയിലും പുതിയ ജലസംഭരണികൾ അവസാനഘട്ട നിർമാണത്തിലാണ്​. ഒരാൾക്ക്​ പ്രതിദിനം 150 ലിറ്റൽ ശുദ്ധജലം ഉറപ്പാക്കിയാണ്​ വിപുലീകരണമെന്ന്​ നഗരസഭ ചെയർപേഴ്​സൻ പ്രമീള ശശിധരൻ പറഞ്ഞു. pew bin01 \Bഅമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാലക്കാട് നഗരസഭയില്‍ നടപ്പാക്കുന്ന ശുദ്ധജല വിതരണ പദ്ധതി വിപുലീകരണ ഉദ്ഘാടനം മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കുന്നു \B

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.