കോവിഡ് പ്രതിരോധം: ഒറ്റപ്പാലത്ത് വ്യാപാര സ്ഥാപനങ്ങൾ വൈകുന്നേരം​ അഞ്ച് വരെ

ഒറ്റപ്പാലം: കോവിഡ് രോഗികൾ പെരുകുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി നഗരത്തിലെ വ്യാപാരസ്ഥാപനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. വൈകുന്നേരം അഞ്ച്​ വരെ മാത്രം നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾ തുറക്കാനാണ് നഗരസഭ ജാഗ്രത സമിതി യോഗത്തി​ൻെറ നിർദേശം. നിയന്ത്രണങ്ങൾ നിരീക്ഷിക്കുന്നതിനായി നഗരസഭ ഹെൽത്ത് വിഭാഗവും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരും പൊലീസും ഉൾപ്പെട്ട സ്‌ക്വാഡിന് രൂപം നൽകി. ആളുകളെ പ്രവേശിപ്പിക്കുന്നതിന് വ്യാപാര സ്ഥാപനങ്ങളിലെ സൗകര്യം പരിഗണിക്കണം. മാസ്ക് ഉൾപ്പടെയുള്ള കോവിഡ് മാനദണ്ഡങ്ങൾ നിർബന്ധമായും പാലിക്കണം. കൂടുതൽ ആളുകൾ എത്തുന്ന സ്ഥാപനങ്ങളിൽ തെർമൽ സ്കാനർ നിർബന്ധമാക്കി. ഹോട്ടലുകളിൽ വൈകുന്നേരം അഞ്ചിന് ശേഷം പാർസൽ അനുവദിക്കും. റേഷൻ കടകളിലെ തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കും. വാർഡ് തല ജാഗ്രത സമിതികൾ വിളിച്ച് ചേർത്ത് പ്രവർത്തനം ഊർജിതമാക്കും. പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനായി നഗരസഭയിലെ മുഴുവൻ റസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടെയും യോഗം വിളിച്ചുകൂട്ടാനും തീരുമാനിച്ചു. നഗരസഭ ചെയർമാൻ എൻ.എം. നാരായണൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ കെ. രത്നമ്മ, സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻമാരായ മനോജ് സ്​റ്റീഫൻ, ഇ. പ്രഭാകരൻ, ആശുപത്രി സൂപ്രണ്ട് ഡോ. താജ് പോൾ, കോവിഡ് നോഡൽ ഓഫിസർ ഡോ. പി.ജി. മനോജ്, വകുപ്പ് തല ഉദ്യോഗസ്ഥർ, ജാഗ്രത സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.