കെ.എസ്.ഇ.ബി ജീവനക്കാരെ മർദിച്ച കേസില്‍ ശിക്ഷിച്ചു

കൊല്ലങ്കോട്: കെ.എസ്.ഇ.ബി ഓഫിസ് ഉപരോധിച്ച് ജീവനക്കാരനെ മർദിച്ച കേസിൽ നെന്മാറ, കയറാടി കോളനിയിലെ ഉദയകുമാര്‍ (25), ഇടിഞ്ഞാംകോട് വീട്ടില്‍ മോഹനന്‍ (44) എന്നിവരെ നാലുമാസം തടവിനും 2,700 രൂപ വീതം പിഴയടക്കാനും ചിറ്റൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ശിക്ഷിച്ചു. 2013 മേയ് ഏഴിന് രാവിലെ 9.30ന് കൊല്ലങ്കോട് കെ.എസ്.ഇ.ബി ഓഫിസിലാണ് കേസിനാസ്പദമായ സംഭവം. ഗൈനക്കോളജിസ്​റ്റ്​, പീഡിയാട്രീഷ്യന്‍ ഒഴിവ് പാലക്കാട്: സ്ത്രീകളുടെയും കുട്ടികളുടെയും ഗവ. ആശുപത്രിയില്‍ താല്‍ക്കാലികമായി എന്‍.എച്ച്.എം വഴി ഗൈനക്കോളജിസ്​റ്റ്​, പീഡിയാട്രീഷ്യന്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. wandcpkd@gmail.comലൂടെ 30നകം അപേക്ഷിക്കണം. ഫോണ്‍: 0491 2530013

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.