മണ്ണ് കടത്ത്​: വാഹനങ്ങൾ പിടിച്ചെടുത്തു

ചിറ്റൂർ: ജലസേചന കനാലിലെ മണ്ണ് നീക്കം ചെയ്യുന്നതിനുള്ള അനുമതിയുടെ മറവിൽ മണ്ണ് കടത്തുന്നതിനിടെ മൂന്ന് ട്രാക്​ടർ പൊലീസ് പിടിച്ചെടുത്തു, എരുത്തേമ്പതി പഞ്ചായത്തിലെ ആർ.വി.പി പുതൂരിൽ അണ്ണെ ചെട്ടിയാർ തടയണയിൽനിന്ന്​ മണ്ണ് നീക്കം ചെയ്യാൻ കരാർ നൽകിയത് മറയാക്കിയാണ് മണ്ണ് കടത്താൻ ശ്രമം നടന്നത്​. പിടികൂടിയ വാഹനങ്ങൾ തിങ്കളാഴ്ച ജിയോളജി വകുപ്പിന് കൈമാറുമെന്ന് കൊഴിഞ്ഞാമ്പാറ പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.