സ്വാതന്ത്ര്യദിനം ആഘോഷിച്ചു

പട്ടാമ്പി: മൗണ്ട് ഹിറ ഇംഗ്ലീഷ് സ്കൂളിൽ വൈസ് പ്രിൻസിപ്പൽ വിപിൻദാസ് പതാക ഉയർത്തി. വെർച്വർ അസംബ്ലിയൽ പ്രിൻസിപ്പൽ ഷംസുദ്ദീൻ സ്വാതന്ത്ര്യദിന പ്രഭാഷണം നടത്തി. ചെറുപ്പുളശ്ശേരി: അടക്കാപുത്തൂർ സംസ്കൃതി പരിസ്ഥിതി കൂട്ടായ്മയും റോട്ടറി ക്ലബ് സംയുക്തമായി ചെറുപ്പുളശ്ശേരി പൊലീസ് സ്​റ്റേഷനിൽ സ്വാതന്ത്ര്യ വൃക്ഷത്തൈ നടുകയും 74 തൈകൾ വിതരണം ചെയ്യുകയും ചെയ്തു. സി.​െഎ ഗോപകുമാർ ഉദ്ഘാടനം ചെയ്തു ഒറ്റപ്പാലം: മീറ്റ്ന ഗ്രാമീണ വായനശാലയിൽ നഗരസഭ കൗൺസിലർ ജോസ്‌ തോമസ് പതാക ഉയർത്തി. ഒറ്റപ്പാലം: സി.പി.ഐ ടൗൺ ബ്രാഞ്ച് കമ്മിറ്റി ആഗസ്​റ്റ്​ 15 ഭരണഘടന സംരക്ഷണ ദിനമായി ആചരിച്ചു. കെ. ഗോപാലപിള്ള പതാക ഉയർത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.