സി.എഫ്​.എൽ.ടി.സി ആരംഭിക്കണം

പത്തിരിപ്പാല: െലക്കിടി പേരൂർ പഞ്ചായത്തിൽ കോവിഡ്​ ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ്​ സൻെറർ പ്രവർത്തനം ആരംഭിക്കണമെന്ന്​ യു.ഡി.എഫ് ചെയർമാൻ രാമചന്ദ്രൻ, കൺവീനർ വി. മുഹമ്മദ്മുത്തു എന്നിവർ ആവശ്യപ്പെട്ടു. വൈദ്യുതി മുടങ്ങും കാവശ്ശേരി: പാടൂർ വൈദ്യുതി സെക്​ഷനിൽ തിങ്കളാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട്​ അഞ്ചുവരെ വൈദ്യുതി മുടങ്ങും. ചികിത്സാസഹായം നൽകി ആലത്തൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റിൽ വയോധികരായ വ്യാപാരികൾക്ക് ചികിത്സാസഹായം വിതരണം ചെയ്തു. വാർധക്യ ചികിത്സ ധനസഹായ പെൻഷൻ പദ്ധതിയുടെയും ഐഡി കാർഡ് വിതരണത്തി​ൻെറയും ഉദ്ഘാടനം കെ.ഡി. പ്രസേനൻ എം.എൽ.എ നിർവഹിച്ചു. യൂനിറ്റ് പ്രസിഡൻറ്​ ഷെയ്ക്ക് ചിന്നാവയുടെ അധ്യക്ഷത വഹിച്ചു. ഐഡി കാർഡ് വിതരണം ജില്ല പ്രസിഡൻറ്​ ബാബു കോട്ടയിൽ നിർവഹിച്ചു. ഷാജു എരിമയൂർ സ്വാഗതവും ലക്ഷ്മണ നാരായണൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.