മാല പിടിച്ചുപറി; പ്രതി അറസ്​റ്റിൽ

പാലക്കാട്: യുവതിയെ കുളിമുറിയിൽ വെച്ച് അടിച്ച് പരിക്കേൽപ്പിച്ച് മാല കവർന്ന കേസിലെ പ്രതി അറസ്​റ്റിൽ. മലമ്പുഴ ജലസേചന വകുപ്പി​ൻെറ ക്വാർട്ടേഴ്സിലെ ശിവകാമിയുടെ സ്വർണമാല കവർന്ന മലമ്പുഴ സ്വദേശി നന്ദുവിനെയാണ് (22) അറസ്​റ്റ്​ ചെയ്തത്. ബുധനാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. യുവതിയെ കുളിമുറിയിൽവെച്ച് അടിച്ച് പരിക്കേൽപ്പിച്ച് വെള്ളത്തിൽ തലതാഴ്ത്തിയ ശേഷം മാല പിടിച്ചുപറിച്ച് രക്ഷപ്പെടുകയായിരുന്നു. സി.സി.ടി.വിയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ വ്യാഴാഴ്ച ഉച്ചയോടെയാണ്​ പ്രതിയെ പിടികൂടിയത്​. മലമ്പുഴ സി.ഐ ശശികുമാർ, എസ്.ഐ വിജയരാഘവൻ, പത്മരാജ്, എ.എസ്.ഐ രമേഷ്, എസ്.സി.പി.ഒമാരായ സുജയ് ബാബു, സത്യനാരായണൻ, സി.പി.ഒ മനീഷ് എന്നിവരാണ് 24 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടിയത്. ( p3 nandu നന്ദു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.