പാലക്കാഴിയിൽ മോഷണശ്രമം; മോഷ്​ടാവ് രക്ഷപ്പെട്ടു

അലനല്ലൂർ: പാലക്കാഴി പുളിക്കലിൽ തോരക്കാട്ടിൽ പഴംത്തോട്ടിങ്ങൽ അബ്​ദുറസാഖി​ൻെറ വീട്ടിൽ മോഷണശ്രമം. വ്യാഴാഴ്​ച പുലർച്ച രണ്ടോടെയാണ് സംഭവം. മുൻവാതിൽ പൊളിക്കാൻ ശ്രമിക്കുന്ന ശബ്​ദംകേട്ട് വീട്ടുകാർ ഉണരുകയും അയൽവാസികളെ അറിയിക്കുകയുമായിരുന്നു. അയൽപക്കത്തെ ആളുകൾ എത്തിയതോടെ മോഷ്​ടാവ്​ ഓടിരക്ഷപ്പെട്ടു. പിന്തുടർന്നെങ്കിലും ആളെ പിടികൂടാനായില്ല. രാവിലെ ആറുവരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മോഷ്​ടാവി​ൻെറ ബാഗോടുകൂടിയ ആയുധങ്ങൾ വാതിലി​ൻെറ സമീപത്തുനിന്ന്​ ഓടിയ വഴിയിൽനിന്ന് ചെരിപ്പും കണ്ടെത്തി. രാത്രിതന്നെ നാട്ടുകൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതൽ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന്​ നാട്ടുകൽ സി.ഐ അനീഷ്​ ലാൽ പറഞ്ഞു. അലനല്ലൂരിൽ ഇന്ന് ആൻറിജെൻ ടെസ്​റ്റ്​ അലനല്ലൂർ: അലനല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വെള്ളിയാഴ്​ച റാപ്പിഡ് ആൻറിജെൻ ടെസ്​റ്റ്​ ക്യാമ്പ് നടത്തും. ആഗസ്​റ്റ്​ ഏഴിന് നടന്ന ടെസ്​റ്റിൽ ഉറവിടമറിയാതെ രോഗം സ്ഥിരീകരിച്ച കർക്കിടാംകുന്ന് നെല്ലൂർപ്പുള്ളിയിലെ 35കാര​ൻെറ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള എൺപതോളം പേരും ഗ്രാമപഞ്ചായത്തിലെ മറ്റു പോസിറ്റിവ് കേസുകളുമായി സമ്പർക്കംപുലർത്തിയ ആളുകളുമടക്കം 100 പേർക്കാണ് ടെസ്​റ്റ്​ നടത്തുന്നത്. തൊഴിലുറപ്പ് പദ്ധതിയിൽ തോടുകൾക്ക് സംരക്ഷണഭിത്തി അലനല്ലൂർ: എടത്തനാട്ടുകര മുണ്ടക്കുന്നിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ തോടുകളുടെ പാർശ്വഭിത്തികൾ നിർമിച്ചു. കോട്ടമല-കുളക്കണ്ടം തോട്, മൂച്ചിക്കൽ-കരുണാകുർശ്ശി തോട്, ചക്കുരൽ-കേസുപറമ്പ് തോട്, വെഞ്ചേബ്ക്കുന്ന്-ചൂരിയോട് തോട്, നറുക്കിൽപാടം-കാക്കേനിതോട് എന്നിവയാണ് കരിങ്കൽ ഉപയോഗിച്ച് പാർശ്വഭിത്തികൾ നിർമിച്ചത്. മുമ്പ് തോടുകളുടെ പലഭാഗങ്ങളിലും കയർഭൂവസ്ത്രം ഉപയോഗിച്ച് സംരക്ഷണ പ്രവൃത്തികൾ നടത്തിയിരുന്നു. പ്രവർത്തനങ്ങൾക്ക് ഗ്രാമപഞ്ചായത്തംഗം സി. മുഹമ്മദാലി, എൻജിനീയർ പി. അൻജും, ഓവർസിയർ എൻ. രാജേഷ്, തൊഴിലുറപ്പ് ജീവനക്കാർ എന്നിവർ നേതൃത്വം നൽകി. pew thodu samrakshana bithi എടത്തനാട്ടുകര മുണ്ടക്കുന്നിൽ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി തോടുകൾക്ക് സംരക്ഷണഭിത്തി നിർമിക്കുന്നു വൈദ്യുതി മുടങ്ങും അലനല്ലൂര്‍: ഇലക്ട്രിക്കല്‍ സെക്​ഷന്‍ പരിധിയില്‍ വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ വൈകീട്ട്​ അഞ്ച് വരെ ഭാഗിമായോ പൂര്‍ണമായോ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസി. എൻജിനീയർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.