പുലാപ്പറ്റ: അങ്ങാടിക്കുളം വാർഡിലെ കിഴക്കേപുരക്കൽ കോളനിയിലെ പത്തിലധികം വീടുകൾക്ക് സൗജന്യ വാട്ടർ കണക്ഷൻ നൽകിയതിൻെറ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ. ശാന്തകുമാരി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി കോളനികളിലെ വീടുകൾക്കായി വാട്ടർ അതോറിറ്റി ലൈനിൽനിന്ന് സൗജന്യ കണക്ഷൻ നൽകുന്ന തെളിനീർ പദ്ധതിയിലുൾപ്പെടുത്തിയാണ് കുടിവെള്ളമെത്തിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. അരവിന്ദാക്ഷൻ, വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ശ്രീധരൻ മാസ്റ്റർ, ജില്ല പഞ്ചായത്ത് അംഗം എം.കെ. ദേവി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.എൻ. നന്ദിനി, ബ്ലോക്ക് പഞ്ചായത്തംഗം പി.എൻ. കോമളം, വികസന സ്ഥിരംസമിതി ചെയർമാൻ പി.കെ. ശശിധരൻ, എം.സി. രുഗ്മിണി, കെ.വി. കുമാരൻ, എം. രുഗ്മിണി എന്നിവർ സംസാരിച്ചു. pew inagu കിഴക്കേപുരക്കൽ കുടിവെള്ളപദ്ധതി ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ. ശാന്താകുമാരി ഉദ്ഘാടനം ചെയ്യുന്നു റോഡുണ്ട്; നന്നാക്കാന്‍ അധികൃതര്‍ കനിയണം ആനക്കര: നാട്ടുകാര്‍ വിട്ടുനല്‍കിയ സ്ഥലത്ത് റോഡ് നിർമിച്ചെങ്കിലും ഉപയോഗിക്കാന്‍ കഴിയാതെ പ്രദേശവാസികൾ. കപ്പൂർ ഗ്രാമപഞ്ചായത്ത് വാർഡ് രണ്ടിൽ പെരുമണകുണ്ട് മഠത്തിൽകുഴി റോഡാണ് ദുരിതം സമ്മാനിക്കുന്നത്. ഇവിടെ താമസിക്കുന്ന കുടുംബങ്ങൾക്ക് കല്ലടത്തൂരിലേക്കോ പടിഞ്ഞാറങ്ങാടിയിലേക്കോ പോകാന്‍ ഏറെ കഷ്ടപ്പെടണം. ഗ്രാമപഞ്ചായത്തിന് 15 വർഷം മുമ്പ് പെരുമണക്കുണ്ട് നിവാസികൾ ഭൂമി വിട്ടുനൽകിയിരുന്നു. എന്നാൽ, കുത്തനെയുള്ള റോഡായതുകൊണ്ട് വാഹനങ്ങൾക്ക് കയറാനും ഇറങ്ങാനും ബുട്ടിമുട്ടാണ്. അഞ്ച് വർഷം മുമ്പ് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് 100 മീറ്റർ കോൺക്രീറ്റ് ചെയ്തിരുന്നു. ഇപ്പോഴും ഇവിടെ താമസിക്കുന്നവർ പഞ്ചായത്തിൽനിന്ന് ഒരുസഹായവും ലഭിക്കാതെ കഷ്ടപ്പെടുന്നു. എം.എൽ.എ, ഗ്രാമപഞ്ചായത്ത്, വാർഡ് അംഗം, ബ്ലോക്ക്, ജില്ല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർക്ക് നിരവധി പരാതികൾ നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല. pew road2 കല്ലടത്തൂര്‍-പെരുമണൂര്ക്കുണ്ട് റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.