'നെല്ല് സംഭരണ രജിസ്ട്രേഷൻ: നടപടി പുനഃക്രമീകരിക്കണം'

പെരുവെമ്പ്: കോവിഡ് വ്യാപകമാവുകയും പിരായിരി കൃഷിഭവൻ അടച്ച് പൂട്ടുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായതിനാൽ കഴിഞ്ഞ രണ്ടാം വിളയുടെ രജിസ്ട്രേഷൻ ഈ വർഷത്തെ ഒന്നാം വിളയുടെ കരട് രജിസ്ട്രേഷൻ ആയി കണക്കാക്കണമെന്ന് പെരുവെമ്പ് പഞ്ചായത്ത് കാർഷിക വികസന സമിതി യോഗം ആവശ്യപ്പെട്ടു. ഓൺലൈൻ നെല്ല് സംഭരണ രജിസ്ട്രേഷനിൽ കർഷക വിവരങ്ങളിൽ മാറ്റങ്ങളുണ്ടെങ്കിൽ വരുത്താനുള്ള അധികാരം കൃഷിഭവനുകളെ ഏൽപിക്കുമ്പോൾ അക്ഷയ കേന്ദ്രങ്ങളിലും കൃഷിഭവനുകളിലും തിരക്ക് ഒഴിവാക്കാനും ആൾക്കൂട്ടം ഒഴിവാക്കാനും സാധിക്കും. കലക്ടറും ജില്ല കൃഷി ഓഫിസറും ഇതിന് വേണ്ട കാര്യങ്ങൾ സർക്കാറിനോട് നിർദേശിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പെരു​െവമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ശശികല അധ്യക്ഷത വഹച്ചു. വൈസ് പ്രസിഡൻറ്​ വി. ബാബു, വികസന സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ ബി. ലത, രാഷ്​ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. കോടതി ജീവനക്കാർ പഠന സഹായം നൽകി മണ്ണാർക്കാട്: ഓൺലൈൻ പഠനസൗകര്യമില്ലാതെ ബുദ്ധിമുട്ടിലായ വിദ്യാർഥികൾക്ക്​ കോടതി ജീവനക്കാർ സഹായം എത്തിച്ചു. കുമരംപുത്തൂർ മൈലാംപാടം സ്വദേശികളായ സഹോദരങ്ങൾക്കാണ് മണ്ണാർക്കാട് കോടതി ജീവനക്കാരുടെ സോഷ്യൽ മീഡിയ കൂട്ടായ്മ ടി.വിയും കേബിൾ കണക്​ഷനും നൽകിയത്. കുടുംബത്തിനുള്ള ധനസഹായവും കൈമാറി. മണ്ണാർക്കാട് സ്പെഷൽ ജില്ല കോടതി പബ്ലിക് പ്രോസിക്യൂട്ടർ പി. ജയൻ മുഖ്യാതിഥിയായി. സ്പെഷൽ കോടതിയിലെ സീനിയർ ക്ലാർക്കുമാരായ പാക്കത്ത് മുഹമ്മദ്, കെ. രാധാകൃഷ്ണൽ, കോടതി കുടുംബം പ്രവർത്തകരായ ലിയോ മാണി, സുഭാഷിണി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.