പി.ഒ.എസ് കൈമാറി

കോങ്ങാട്: കോവിഡ് വ്യാപന പ്രതിരോധ പദ്ധതിയുടെ ഭാഗമായി പെഡൽ ഓപറേറ്റഡ് സാനിറ്റൈസിങ് ഉപകരണവും അഞ്ച്​ ലിറ്റർ സാനിറ്റൈസറും കോങ്ങാട് ലയൺസ്‌ ക്ലബ് കോങ്ങാട് ഗ്രാമപഞ്ചായത്തിന് നൽകി. ഗ്രാമപഞ്ചായത്ത്​ പ്രസിഡൻറ്​ പി. ലത, കോ ഓഡിനേറ്റർ ടോണിയിൽനിന്ന് ഏറ്റുവാങ്ങി. വൈസ് പ്രസിഡൻറ്​ വി. സേതുമാധവൻ, അംഗം പി.സി. ജീവകുമാർ, അസി. സെക്രട്ടറി ഉണ്ണികൃഷ്ണൻ, കോങ്ങാട് ലയൺസ്‌ ക്ലബ് സെക്രട്ടറി അർജുൻ, സുരേഷ്, അശോകൻ, രാജീവ്‌ എന്നിവർ പങ്കെടുത്തു. pew rating പെഡൽ ഓപറേറ്റിങ് സിസ്​റ്റം കോങ്ങാട് ഗ്രാമപഞ്ചായത്ത്​ പ്രസിഡൻറ്​ പി. ലത ഏറ്റുവാങ്ങുന്നു കോവിഡും പ്രളയവും; അമ്യൂസ്മൻെറ്​ പാർക്കിന്​ വെള്ളത്തിൽ ദുരിതം കോട്ടായി: സംസ്ഥാനത്തിനകത്തും പുറത്തും നഗരങ്ങളിലും പ്രധാന ഉത്സവവേദികളിലും നിറസാന്നിധ്യമായി കാഴ്ചക്കാരെ വിസ്മയലോകത്തേക്ക് ആനയിച്ചിരുന്ന ഡി.ജെ. അമ്യൂസ്മൻെറ്​ പാർക്ക് കോവിഡ് കാലത്ത് എല്ലാം കെട്ടിപ്പൊതിഞ്ഞും മഴ നനഞ്ഞും നശിക്കുന്നു. ജീവൻ പണയം വെച്ച് ചീറിപ്പായുന്ന മരണക്കിണർ, ആകാശം മുട്ടെ ആടിയെത്തുന്ന യന്ത്ര ഊഞ്ഞാൽ തുടങ്ങി ഒട്ടനവധി വസ്തുക്കൾ മഴ നനഞ്ഞ് കിടക്കുന്നുണ്ട്. കോട്ടായി ദേവസ്വം പറമ്പിലും മങ്കരയിൽ രണ്ടിടങ്ങളിലും കർണാടകയിൽ ഒരിടത്തും സാധനങ്ങൾ കുന്നുകൂട്ടിയിട്ടിരിക്കുകയാണെന്ന് ഉടമകൾ പറയുന്നു. മങ്കര സ്വദേശികളായ ദിനേഷ്, ജയപ്രകാശ് എന്നിവരുടെ ഉടമസ്ഥതയിൽ നടത്തുന്ന ഡി.ജെ. അമ്യൂസ്മൻെറ്​ പാർക്കിന് കേരളം, ബിഹാർ, രാജസ്ഥാൻ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നായി 300 തൊഴിലാളികൾ ജോലിക്കാരായുണ്ട്. ഇപ്പോൾ സാധനങ്ങൾ നോക്കുന്ന 10 പേർ ഒഴികെ 290 പേരെയും വീടുകളിലേക്ക് പറഞ്ഞയച്ചെന്നും കമ്പനിയുടെ നടത്തിപ്പിനായി ബാങ്കുകളിൽനിന്ന്​ വൻ തുക വായ്പയെടുത്തത് തിരിച്ചടക്കാനാവാതെ പ്രയാസത്തിലാണെന്നും അധികൃതർ പറഞ്ഞു. സാധനങ്ങൾ സൂക്ഷിക്കുന്നത് സ്ഥലം പാട്ടത്തിനെടുത്താണ്​. മാസങ്ങളായി മഴ നനഞ്ഞുകിടക്കുന്ന സാധനങ്ങളിൽ എത്ര കേടുപാടുകളുണ്ടെന്ന് തിട്ടപ്പെടുത്താനായിട്ടില്ല. കോടികളുടെ മുതലുകൾ നശിച്ച സാഹചര്യത്തിൽ സർക്കാർ പ്രത്യേക സഹായം അനുവദിച്ചാൽ മാത്രമേ നിവർന്ന് നിൽക്കാൻ സാധിക്കുകയുള്ളൂവെന്ന്​ ഡി.ജെ. അമൂസ്മൻെറ്​ പാർക്ക് അധികൃതർ പറഞ്ഞു. pew park കോട്ടായി ദേവസ്വംപറമ്പിൽ സൂക്ഷിക്കുന്ന അമ്യൂസ്മൻെറ്​ പാർക്കി​ൻെറ സാധനങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.