കാട്ടാന കൃഷി നശിപ്പിച്ചു

മണ്ണാർക്കാട്: കണ്ടമംഗലത്ത് കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. ക്രിസ്തുരാജ ചര്‍ച്ചിന് സമീപത്തുള്ള, തോട്ടാശ്ശേരി അലി, ഫ്രാന്‍സിസ്, ജോസ് എന്നിവരുടെ കൃഷിയാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. ബുധനാഴ്ച പുലര്‍ച്ചയോടെയാണ് ആറോളം ആനകളടങ്ങിയ കാട്ടാനക്കൂട്ടം കൃഷി സ്ഥലത്തിറങ്ങിയത്. താലൂക്ക് ആശുപത്രിയിലെ ജീവനക്കാരുടെ കോവിഡ് ഫലം നെഗറ്റിവ് മണ്ണാർക്കാട്: മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ ജീവനക്കാർക്ക് നടത്തിയ ആൻറിജൻ പരിശോധന മുഴുവൻ നെഗറ്റിവ്. ആശുപത്രിയിലെ ഒരു ജീവനക്കാരന് കോവിഡ് ബാധിച്ചതിനെ തുടർന്നാണ് ജീവനക്കാർക്ക് ബുധനാഴ്ച പരിശോധന നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.