വിജ്ഞാപനത്തിൽനിന്ന് കേന്ദ്രം പിൻമാറണമെന്ന്​

ആലത്തൂർ: പരിസ്ഥിതി അഘാത വിലയിരുത്തൽ വിജ്ഞാപനത്തിലെ വിവാദ ഭേദഗതികൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് ആലത്തുരിലെ പ്രകൃതി പഠന സംരക്ഷണ കൗൺസിൽ അഭ്യർഥിച്ചു. പ്രഫ. മാധവ് ഗാഡ്ഗിൽ ഉൾപ്പെടെയുള്ള പരിസ്ഥിതി പ്രവർത്തകരുടെ അഭിപ്രായം തേടണമെന്നും ആവശ്യപ്പട്ടു. പ്രസിഡൻറ്​ ഡോ. പി. ജയദേവൻ സെക്രട്ടറി കെ. പഴനിമല എന്നിവർ സംസാരിച്ചു. കുനിശ്ശേരിയിലെ റോഡിൽ വെള്ളക്കെട്ട് ആലത്തൂർ: കുനിശ്ശേരി അമ്പലവളവിൽ നിന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് പോകുന്ന റോഡിൽ വെള്ളക്കെട്ട്. മഴ ചാറിയാൽ​ പോലും റോഡിലൂടെ നടക്കാനാവാത്ത സ്ഥിതിയാണെന്ന്​ നാട്ടുകാർ പരാതി പറയുന്നു. വർഷങ്ങളായി തുടരുന്ന സ്ഥിതിയാണിത്. റോഡി​ൻെറ ശോച്യാവസ്​ഥ പരിഹരിക്കാൻ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. പടം pew kunisseri ambalavalavu hospital road മഴയിൽ വെള്ളം നിറഞ്ഞ കുനിശ്ശേരി അമ്പല വളവ് - ആശുപത്രി റോഡ് അംബേദ്ക്കർ ഗ്രാമം സമർപ്പിച്ചു ആലത്തൂർ: മേലാർക്കോട് പനമ്പഴക്കാട് കോളനി അംബേദ്കർ ഗ്രാമം പദ്ധതിയിലുൾപ്പെടുത്തി വികസന പ്രവൃത്തികൾ പൂർത്തീകരിച്ച് സമർപ്പണം നടത്തി. പ്രവൃത്തികളുടെ പൂർത്തീകരണം മന്ത്രി എ.കെ. ബാലൻ ഓൺലൈനിലൂടെ പ്രഖ്യാപിച്ചു. കെ.ഡി. പ്രസേനൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. വികസനത്തി​ൻെറ ഭാഗമായി കുടിവെള്ള പദ്ധതി, വൈദ്യുതീകരണം, ഭവന പുനരുദ്ധാരണം, നടപ്പാതകളും റോഡുകളും നിർമാണം, സാമൂഹിക പഠനമുറി നിർമാണം എന്നിവയാണ് നടപ്പിലാക്കിയത്. ഒരു കോടി രൂപയുടെതാണ് പദ്ധതി. പടം pew melarkode panambazhyakode colony samarppanam മേലാർക്കോട് പനമ്പഴക്കാട് കോളനി അംബേദ്ക്കർ ഗ്രാമം പദ്ധതി സമർപ്പണ യോഗത്തിൽ കെ.ഡി. പ്രസേനൻ എം.എൽ.എ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.