വാടകയും മറ്റു പരിചരണ ചെലവുകളും ഒഴിവാക്കി മാൾ ഉടമ

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിലെ പ്രമുഖ വ്യാപാര സമുച്ചയമായ സെൻട്രോ മാളിലെ എല്ലാ സ്ഥാപനങ്ങൾക്കും ലക്ഷങ്ങളുടെ വാടകയും മറ്റു പരിചരണ ചെലവുകളും ഒഴിവാക്കി നൽകി ഉടമയുടെ മാതൃകാപരമായ കൈത്താങ്ങ്. മാൾ നടത്തികൊണ്ടു​േപാകുന്നതിൻെറ പ്രയാസങ്ങൾക്കിടിയിലും മൂന്ന്​ മാസത്തെ വാടകയും അനുബന്ധ ചെലവുകളും ഒഴിവാക്കിയാണ് ഉടമ മതിലകം പുന്നക്കബസാർ ഞാറക്കാട്ടിൽ ബഷീർ വ്യാപാരികൾക്ക് ആശ്വാസമേകിയത്. വ്യാപാരികൾ നേരിടുന്ന കോവിഡ്കാല പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇതുവഴി ഓരോ മാസവും 25 ലക്ഷം രൂപയിലധികമാണ് ഉടമക്ക് നഷ്​ടമാകുന്നത്. മാൾ അടഞ്ഞുകിടന്നാലും നിശ്ചിത വൈദ്യുതി ചാർജും ജോലിക്കാരുടെ ശമ്പളവും മറ്റു മെയിൻറനൻസുമായി മാസം വലിയ തുക ചെലവ് വരും. പ്രത്യക്ഷത്തിൽ ഇരുന്നൂറോളവും പരോക്ഷമായി അഞ്ഞൂറിലധികവും ആളുകൾ ജോലി ചെയ്തുവരുന്ന സെൻേട്രാമാളിൽ ഇന്ത്യയിലെ വമ്പൻ ബ്രാൻഡുകളുടെ ഷോറൂമുകളുമുണ്ട്. നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തെ ഇല്ലാതാക്കാനും അപകീർത്തിപ്പെടുത്താനും ഏറെ ശ്രമങ്ങൾ നടന്നിട്ടുണ്ട്. കോവിഡ് കാലത്തെ വ്യാപാരികളുടെ ദുരിതം കണ്ടില്ലെന്ന് നടിക്കാൻ തന്നെ പോലെ ഒരാൾക്ക് സാധിക്കില്ലായെന്ന് ബഷീർ പറഞ്ഞു. മറ്റു മാളുകാർക്കും കെട്ടിട ഉടമകൾക്കും നഗരസഭക്ക് പോലും മാതൃകയാക്കാവുന്ന തീരുമാനമാണ് ഉടമയിൽനിന്ന് ഉണ്ടായിരിക്കുന്നതെന്ന് മാളിലെ ഖാദി ഷോറൂം നടത്തിപ്പുകാരനും പൊതുപ്രവർത്തകനുമായ ഇ.എസ്. സാബു വിലയിരുത്തി. 25,000 മുതൽ 50,000 രൂപ വരെയാണ് ഒരോ കടകൾക്കും വാടകയിനത്തിൽ നൽകി വരുന്നത്. photo TK kodungalur sentro mall കെ. കരുണാകരൻ ജന്മദിനാഘോഷം കൊടുങ്ങല്ലൂർ: കെ. കരുണാകര​ൻെറ ജന്മദിനം പുല്ലൂറ്റ് കോൺഗ്രസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ആഘോഷിച്ചു. പുല്ലൂറ്റ് ചാപ്പാറയിൽ നടന്ന യോഗം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ്​ പ്രഫ. സി.ജി. ചെന്താമരാക്ഷൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡൻറ് കെ.പി. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. കൂട്ടായ്മ ചെയർമാൻ സി.എസ്. തിലകൻ, ടി.കെ. ലാലു, സി.കെ. ഋഷി, നിഷാഫ് കുര്യാപ്പിള്ളി, പി.എ. മുരളീധരൻ, നൗഷാദ് പുല്ലൂറ്റ് എന്നിവർ സംസാരിച്ചു. കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റിയുടെ അനുസ്മരണ ചടങ്ങിൽ പ്രസിഡൻറ് ഡിൽഷൻ കൊട്ടേക്കാട്ട് അധ്യക്ഷത വഹിച്ചു. TK karunakaran janmadinam CG chendamarakshan കെ. കരുണാകരൻ ജന്മദിനാഘോഷം പ്രഫ. സി.ജി. ചെന്താമരാക്ഷൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.