മീൻ വല്ലം: വൈദ്യുതി ഉൽപാദനം പുനരാരംഭിക്കുന്നു

*തടയണയിലെ മണ്ണും കല്ലും നീക്കൽ ആദ്യഘട്ടം പൂർത്തിയാക്കി കല്ലടിക്കോട്: പാലക്കാട് സ്മോൾ ഹൈഡ്രോ കമ്പനിയുടെ അധീനതയിലുള്ള മീൻ വല്ലം മിനി ജലവൈദ്യുതി പദ്ധതി പ്രദേശത്ത് ചെക്ക്ഡാമിൽ അടിഞ്ഞുകൂടിയ കല്ലും മണ്ണും നീക്കുന്ന പ്രവൃത്തി ആദ്യഘട്ടം പൂർത്തിയാക്കി. ജൂലൈ രണ്ടാം വാരത്തിൽ ചെറിയ തോതിൽ മണ്ണ് നീക്കിയതിനാൽ വൈദ്യുതി ഉൽപാദനം മുടങ്ങാതെ നടന്നിരുന്നു. കഴിഞ്ഞ ദിവസം ചെക്ക്ഡാമിലെ മണ്ണ് നീക്കുന്ന പ്രവൃത്തി ആരംഭിച്ചതോടെ മണലും മണ്ണും പവർ ഹൗസിലെത്തിയിരുന്നു. വൻതോതിൽ ഇത് വന്നാൽ പവർ ഹൗസി​ൻെറ മെഷിനി​ൻെറ പ്രവർത്തനം തകരാറിലാവും. ഇത് പരിഗണിച്ച് പ്രവർത്തനം നിർത്തിവെക്കുകയായിരുന്നു. നിലവിലുള്ള സാഹചര്യം പരിശോധിക്കാൻ പി.എസ്.എച്ച്.സി ചെയർപഴ്സൻ ജില്ല പഞ്ചായത്ത് അധ്യക്ഷ കെ. ശാന്തകുമാരി, ചീഫ് എൻജിനീയർ ഇ.സി. പത്മരാജൻ, സഹജീവനക്കാർ എന്നിവർ സ്​ഥലം സന്ദർശിച്ചു. ഡാമിൽ കല്ലും മണ്ണും നീക്കുന്ന പ്രവൃത്തി ഉടൻ പൂർത്തിയാക്കും. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവ മൂലം ആറ് വർഷമായി അടിഞ്ഞ് കൂടിയ കല്ലും മണ്ണും ചെക്ക്ഡാമി​ൻെറ സംഭരണ ശേഷി കുറച്ചിരുന്നു. തടയണയുടെ കവാടത്തിൽ ഒരു മില്ലി മീറ്റർ ജലവിതാനത്തി​ൻെറ ഒഴുക്ക് മാത്രം ലഭിച്ചാലും ജനറേറ്റർ പ്രവർത്തിപ്പിച്ച് വൈദ്യുതി ഉൽപാദിപ്പിക്കാനാവും. മഴ ശക്​തിപ്പെട്ടാൽ പുതുതായി ഒഴുകിയെത്തുന്ന മണ്ണും കല്ലും റിസർവോയറിൽ അടിഞ്ഞുകൂടാനിടയുണ്ടെന്ന സാഹചര്യം പരിഗണിച്ചാണ് വൈദ്യുതി ഉൽപാദനം താൽക്കാലികമായി നിർത്തിവെപ്പിച്ചത്. pew visit മീൻ വല്ലം മിനി ജലവൈദ്യുതി പദ്ധതിയുടെ റിസർവോയർ ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ കെ. ശാന്താകുമാരി, ചീഫ് എൻജിനീയർ ഇ.സി. പത്മരാജൻ എന്നിവർ സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.