പരിശോധന കര്‍ശനമാക്കും ^മന്ത്രി എ.കെ. ബാലന്‍

പരിശോധന കര്‍ശനമാക്കും -മന്ത്രി എ.കെ. ബാലന്‍ പരിശോധന കര്‍ശനമാക്കും -മന്ത്രി എ.കെ. ബാലന്‍ പാലക്കാട്​: അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് പാസ് നിര്‍ബന്ധമല്ലാതാക്കിയതി​ൻെറ പശ്ചാത്തലത്തില്‍ ജില്ലയിലെ ഏഴ്​ ചെക്ക്​പോസ്​റ്റുകളിലും 22 ഊടുവഴികളിലും പൊലീസ് പരിശോധന കര്‍ശനമാക്കുമെന്ന് മന്ത്രി എ.കെ. ബാലന്‍. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട അവലോകന യോഗത്തിന് ശേഷം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാർത്തസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും പ​െങ്കടുത്തു. വാളയാര്‍ ചെക്ക്‌പോസ്​റ്റ്​ വഴി കേരളത്തിലേക്ക് വരുന്നവർ കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ നിര്‍ബന്ധമായും രജിസ്​റ്റര്‍ ചെയ്യണം. ലോക്​ഡൗണി​ൻെറ മൂന്നാംഘട്ടത്തില്‍ നിയന്ത്രണങ്ങള്‍ കുറക്കുന്നതി​ൻെറ ഭാഗമായാണ് പാസ് നിര്‍ത്തലാക്കിയത്. കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്​റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് വാളയാര്‍ ചെക്ക്​പോസ്​റ്റില്‍ രജിസ്​റ്റര്‍ ചെയ്യാനുള്ള സൗകര്യമൊരുക്കും. നിരീക്ഷണത്തിലിരിക്കുന്നവര്‍ ക്വാറൻറീന്‍ നിർദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ വാര്‍ഡ്തല കമ്മിറ്റികളും പഞ്ചായത്ത് തല കമ്മിറ്റികളും പരിശോധിക്കും. ക്വാറൻറീന്‍ നിർദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പൊലീസ് നടപടി എടുക്കും. അതിഥി തൊഴിലാളികള്‍ക്കായി അതത് തൊഴിലുടമകള്‍ ക്വാറൻറീന്‍ സൗകര്യം ഉറപ്പാക്കണം. പ്രവാസികള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവര്‍ക്കും 14 ദിവസത്തെ ക്വാറൻറീന്‍ നിര്‍ബന്ധമാണ്. പൊലീസും ആരോഗ്യപ്രവര്‍ത്തകരും ഇക്കാര്യത്തില്‍ അതീവ ശ്രദ്ധ നല്‍കണം. നിലവില്‍ ജില്ല ആശുപത്രി കോവിഡ് ആശുപത്രിയായി പ്രവര്‍ത്തിക്കുന്നതിന് പുറമെ പാലക്കാട് ഗവ. മെഡിക്കല്‍ കോളജും മാങ്ങോട് കേരള മെഡിക്കല്‍ കോളജും ഫസ്​റ്റ്​ ലൈന്‍ ട്രീറ്റ്‌മൻെറ്​ സൻെററുകളായി പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ല ആശുപത്രിയില്‍ ഐ.സി.യു, ഒമ്പത് വൻെറിലേറ്റര്‍ എന്നിവയുണ്ട്. ഇതിന് പുറമെ 40 വൻെറിലേറ്ററുകള്‍ക്ക് അനുമതി ലഭിച്ചതില്‍ അഞ്ചെണ്ണം എത്തി. 18,000ഓളം പി.പി.ഇ കിറ്റുകള്‍, 38980 ത്രീ ലെയര്‍ മാസ്‌കുകള്‍, 11966 എന്‍ 95 മാസ്‌കുകള്‍, സ്രവ പരിശോധനക്കായി 4000ഓളം ഉപകരണങ്ങളും ജില്ലയില്‍ ഉറപ്പാക്കിയിട്ടുണ്ട്. ഇനിയൊരു ലോക്ഡൗണ്‍ നിലവിലെ സാഹചര്യത്തില്‍ സാധ്യമല്ല. നിയന്ത്രണങ്ങള്‍ക്ക് വിധേയമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാർത്തസമ്മേളനത്തില്‍ ജില്ല കലക്ടര്‍ ഡി. ബാലമുരളി, ജില്ല പൊലീസ് മേധാവി ജി. ശിവവിക്രം, എ.ഡി.എം ആര്‍.പി. സുരേഷ് എന്നിവര്‍ പങ്കെടുത്തു. വാഹനങ്ങള്‍ പിഴയടച്ച് തിരിച്ചെടുക്കാം ലോക്​ഡൗണ്‍ സമയത്ത് നിർദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയതി​ൻെറ ഭാഗമായി എപ്പിഡെമിക് ഡിസീസ് ആക്ട് പ്രകാരം 8813 കേസുകളാണ് രജിസ്​റ്റര്‍ ചെയ്തത്. പൊലീസ് ഓര്‍ഡിനന്‍സ് ആക്ട് പ്രകാരം ഇത്തരത്തില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ നിശ്ചിത പിഴയടച്ച് തിരി​െച്ചടുക്കാമെന്ന്​ അധികൃതർ അറിയിച്ചു. വിദ്യാർഥികള്‍ക്ക് ഭക്ഷ്യ-കിറ്റ് നല്‍കും പാലക്കാട്​: ജില്ലയിലെ ഒന്ന് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി 250575 ഭക്ഷ്യ-പലവ്യഞ്​ജന കിറ്റ് വിതരണം ചെയ്യും‍. പ്രീ-പ്രൈമറി, പ്രൈമറി, അപ്പര്‍ പ്രൈമറി വിഭാഗങ്ങള്‍ക്കായി യഥാക്രമം 1.2, നാല്, ആറ് കിലോ അരിയും ഒമ്പത് ഇന പലവ്യഞ്​ജനങ്ങളുമടങ്ങിയ കിറ്റുകളുടെ വിതരണം ഈ ആഴ്ച ആരംഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.